|    Jul 21 Sat, 2018 11:37 am
FLASH NEWS

യൂത്ത് കോണ്‍ഗ്രസ് നേതാവിനു നേരെ ആക്രമണം

Published : 12th September 2017 | Posted By: fsq

 

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പുഴാതി മണ്ഡലം പ്രസിഡന്റ് അനൂപ് ബാലനുനേരെ അക്രമം. ഇടച്ചേരി കൊമ്പ്രക്കാവിന് സമീപം കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഇടിക്കട്ട, ഇരുമ്പുകമ്പി തുടങ്ങിയ ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു അക്രമിച്ചത്. സംഭവത്തിനു പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. പരിക്കേറ്റ അനൂപ് ബാലനെ കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയും മറ്റു നേതാക്കളും ആശുപത്രിയില്‍ സന്ദര്‍ശിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ആക്രമിച്ച ബിജെപിക്കാരുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് പാച്ചേനി പറഞ്ഞു.  ഗ്രാമീണ മേഖലയില്‍പ്പോലും അക്രമവും അഴിഞ്ഞാട്ടവുമായി നടക്കുന്ന കിരാതന്‍മാരായി ബിജെപിക്കാര്‍ മാറി. ക്രിമിനല്‍ സംഘത്തിനെതിരേ ജനാധിപത്യവിശ്വാസികള്‍ ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss