|    Jul 22 Sun, 2018 6:27 pm
FLASH NEWS

യൂത്ത് കോണ്‍ഗ്രസ്സ് ചക്രസ്തംഭനസമരം നടത്തി

Published : 15th September 2017 | Posted By: fsq

 

കൊല്ലം: പെട്രോള്‍ വിലയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സ് കൊല്ലം അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊല്ലത്ത് പ്രതിഷേധ പ്രകടനവും ചക്രസ്തംഭനസമരവും സംഘടിപ്പിച്ചു. മോദി കുടുംബസുഹൃത്തുക്കളുടെ എണ്ണ വ്യാപാരത്തിന് പരമാവധി ലാഭമുണ്ടാക്കി കൊടുക്കുകയെന്ന വേലയാണ് പ്രധാനമന്ത്രി പദത്തിലിരുന്ന് നടത്തുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ്സ് ആരോപിച്ചു. നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴില്‍ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. ദിനംപ്രതി പെട്രോള്‍ – ഡിസല്‍ വില വര്‍ദ്ധിപ്പിച്ചുകൊണ്ട് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ് മോദി ചെയ്യുന്നത്. 2014 ല്‍ അധികാരത്തിലേറിയതിനു ശേഷം മോദി സര്‍ക്കാര്‍ നിരവധി തവണയാണ് എക്‌സൈസ് ഡ്യൂട്ടി വര്‍ദ്ധിപ്പിച്ചത്. സേവന നികുതികളും ജിഎസ്ടിയും ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ജനങ്ങളുടെ ജീവിക്കാനുളള വരുമാനം മൊത്തം ചൂഷണം ചെയ്യുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ്സ് ആരോപിച്ചു.ഉപരോധസമരത്തിന് യൂത്ത് കോണ്‍ഗ്രസ്സ് കൊല്ലം അസംബ്ലി പ്രസിഡന്റ് വിഷ്ണു സുനില്‍ പന്തളം, പ്രതീഷ് കുമാര്‍, ആര്‍എസ് അബിന്‍, മണികണ്ഠന്‍ വാസുദേവന്‍, ഒ ബി രാജേഷ്, എംഎസ് സിദ്ദീഖ്, ഷാന്‍ വടക്കേവിള, അജു ചിന്നക്കട, സച്ചിന്‍ പ്രതാപ്, ഉളിയക്കോവില്‍ ഉല്ലാസ്, അതുല്‍. എസ്.പി. കരുവാ റഫീഖ്, ഷാജി മോഹന്‍, ബിച്ചുനേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss