|    Oct 20 Fri, 2017 5:24 am
Home   >  National   >  

യൂത്ത് കോണ്‍ഗ്രസിന്റെ പരസ്യ കശാപ്പിനെതിരെ എഐസിസി ആസ്ഥാനത്ത് യുവമോര്‍ച്ചയുടെ ഗോ പൂജ

Published : 30th May 2017 | Posted By: mi.ptk

ന്യൂഡല്‍ഹി: എഐസിസി ആസ്ഥാനത്ത് യുവമോര്‍ച്ച പ്രവര്‍ത്തകരുടെ ഗോപൂജ. കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രര്‍ത്തകര്‍ പരസ്യമായി മാടിനെ അറുത്ത് ഇറച്ചി വിതരണം ചെയ്ത നടപടിയെ അപലപിച്ചാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഗോ പൂജ നടത്തിയത്. രാവിലെ 11 മണിയോടെ പശുക്കുട്ടിയുമായി വന്ന യുവമോര്‍ച്ച പ്രവര്‍ത്തകര്‍ എഐസിസി ആസ്ഥാനത്തിന് മുന്നില്‍ വച്ച് പ്രതിഷേധ സൂചകമായി ഗോ പൂജ നടത്തുകയായിരുന്നു.അനിഷ്ട സംഭവങ്ങളൊഴിവാക്കാന്‍ പ്രദേശത്ത് പോലീസ് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്.
പരസ്യ കശാപ്പിന് നേതൃത്വം നല്‍കിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തെങ്കിലും വിഷയം ദേശീയ തലത്തില്‍ ചര്‍ച്ചയാക്കാനാണ് സംഘപരിവാര്‍ സംഘടനകളുടെ നീക്കം. ഇതിന്റെ ഭാഗമായാണ് ഗോ പൂജ നടത്തിയത്.
മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂരില്‍ പരസ്യമായി മാടിനെ അറുത്ത് പ്രതിഷേധിച്ചത്. യൂത്ത് കോണ്‍ഗ്രസിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് തന്നെ വിമര്‍ശനമുയരുകയും മൂന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക