|    Oct 20 Fri, 2017 8:53 am
FLASH NEWS

യൂത്ത്‌ലീഗ് തിരഞ്ഞെടുപ്പ്; ജില്ലാ മുസ്‌ലിംലീഗില്‍ പൊട്ടിത്തെറി

Published : 26th September 2016 | Posted By: SMR

തൊടുപുഴ: യൂത്ത് ലീഗ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ മുസ്‌ലിം ലീഗില്‍ പൊട്ടിത്തെറി.ജില്ലാ മുസ്‌ലിം യൂത്ത്‌ലീഗ് ഭാരവാഹികളെ പ്രഖ്യാപിച്ചതോടെ ജില്ലാ മുസ്‌ലിം ലീഗില്‍  പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ടിഎം സലീമിനെ അനുകൂലിക്കുന്ന വിഭാഗവും പാര്‍ട്ടി ജില്ലാ പ്രസിഡന്റ് കെഎംഎ ഷുക്കൂറിനെ അനുകൂലിക്കുന്ന വിഭാഗവും തമ്മിലാണ് പരസ്യമായ ഏറ്റുമുട്ടലിലേയ്ക്ക് എത്തിയത്.
ശനിയാഴ്ചയാണ് ജില്ലാ യൂത്ത് ലീഗ് ഭാരവാഹികളുടെ ലിസ്റ്റ് പ്രസിദ്ധീകരണത്തിന് നല്‍കിയത്.ഇതില്‍ ഭാരവാഹികള്‍ ഭൂരിപക്ഷവും സലീം അനുകൂലികളാണ്.
കഴിഞ്ഞ ദിവസം ഭാരവാഹി തിരഞ്ഞെടുപ്പിനായി തൊടുപുഴയില്‍ യൂത്ത്‌ലീഗ് കൗണ്‍സില്‍ അംഗങ്ങളുടെ യോഗം ചേര്‍ന്നെങ്കിലും തര്‍ക്കവും ബഹളവും മൂലം റിട്ടേണിങ് ഓഫിസര്‍ യോഗം പിരിച്ചുവിടുകയായിരുന്നു. പാര്‍ട്ടി ജില്ലാ-സംസ്ഥാന കമ്മിറ്റികളുമായി ആലോചിച്ച് വീണ്ടും തിരഞ്ഞെടുപ്പ് നടത്തുമെന്ന് റിട്ടേണിങ് ഓഫിസര്‍ അറിയിച്ചിരുന്നുവെന്ന് ഷുക്കൂര്‍ അനുകൂലികള്‍ പറയുന്നു. എന്നാല്‍ അത്തരം കൂടിയാലോചനകളൊന്നും ഇല്ലാതെയാണ് ഭാരവാഹികളെ പ്രഖ്യാപിച്ചതെന്ന് അവര്‍ പറയുന്നു.ഇത് അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഷുക്കൂറിനെ അനുകൂലിക്കുന്നവര്‍.
പാര്‍ട്ടി ജില്ലാ കമ്മിറ്റിയിലും ഭൂരിപക്ഷം ഈ നിലപാടിലാണെന്ന് പറയുന്നു. അതേസമയം തിരഞ്ഞെടുക്കപ്പെട്ട യൂത്ത്‌ലീഗ് ജില്ലാ കൗണ്‍സിലില്‍ ഭൂരിപക്ഷം തങ്ങള്‍ക്കാണെന്നും ഭൂരിപക്ഷ തീരുമാനപ്രകാരമാണ് ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ചതെന്നും സലീം അനുകൂലികള്‍ അവകാശപ്പെടുന്നു.
ജില്ലാ ്രപസിഡന്റായിരുന്ന ടിഎം സലീം മുസ്‌ലീംലീഗ് സംസ്ഥാന സെ്രകട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് കെഎംഎ ഷുക്കൂര്‍ ജില്ലാ ്രപസിഡന്റ് സ്ഥാനത്ത് എത്തിയത്.
ഇരുകൂട്ടരും തമ്മില്‍ മുമ്പേ നിലനില്‍ക്കുന്ന ്രഗൂപ്പ് വഴക്ക് അവസാനിപ്പിക്കാനാണത്രെ —ഇങ്ങനെ ചെയ്തത്.എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പാണ് പാര്‍ട്ടിയില്‍ വീണ്ടും കലാപക്കൊടി ഉയര്‍ത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക