|    Nov 19 Sun, 2017 11:17 pm
FLASH NEWS

യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിയ സംഭവം : മൂന്നു പേര്‍ കൂടി അറസ്റ്റില്‍

Published : 2nd August 2017 | Posted By: fsq

 

ചാവക്കാട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ മൂന്നു പേര്‍ കൂടി അറസ്റ്റില്‍. മണത്തല വിശ്വനാഥ ക്ഷത്രത്തിനടുത്ത വാടകക്ക് താമസിക്കുന്ന കേരന്റകത്ത് റഫീദ്(25), മണത്തല ബേബിറോഡ് തെരുവത്ത് ഫൈസല്‍(22), മണത്തല ബേബിറോഡ് രാമി മുനീര്‍ (22) എന്നിവരേയാണ് ചാവക്കാട് എസ്‌ഐ എം കെ രമേശിന്റെ നേതൃത്വത്തില്‍ അഡീഷനല്‍ എസ്‌ഐ എ വി രാധാകൃഷ്ണന്‍, ജൂനിയര്‍ എസ്‌ഐ ഷമീര്‍ ഖാന്‍, എഎസ്‌ഐ അനില്‍ മാത്യു, സ്‌ക്വാഡ് അംഗങ്ങളായ ജിജിന്‍, റാഫി, യൂസഫ്, ഷജീര്‍ എന്നിവരടങ്ങുന്ന പോലിസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് പരപ്പില്‍ത്താഴം അറക്കല്‍ മിഥുന്‍(22), തൊട്ടിലിങ്ങല്‍ മുഹമ്മദ് ഷക്കീര്‍(27) എന്നിവര്‍ക്ക് വെട്ടേറ്റത്. പ്രതികള്‍ ആക്രമണത്തിന് ഉപയോഗിച്ച് ഉപേക്ഷിച്ച ഇരുമ്പ് വടികള്‍ സംഭവ സ്ഥലത്തു നിന്നും പോലിസ് കണ്ടെടുത്തു. പ്രതികളുമായി പോലിസ് തെളിവെടുപ്പ് നടത്തി. കോടതിയില്‍ ഹാജറാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. സംഭവത്തില്‍ കെഎസ്‌യു ജില്ലാ സെക്രട്ടറി മുഹമ്മദ് സറൂക്കി(23)നെ കഴിഞ്ഞ ദിവസം പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക