|    Nov 19 Sun, 2017 11:11 pm
FLASH NEWS

യൂത്ത്‌കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ കള്ളക്കേസ്; എംഎല്‍എ നിലപാട് അപലപനീയമെന്ന്‌

Published : 9th August 2017 | Posted By: fsq

 

ചെറുതുരുത്തി: ദേശമംഗലത്തെ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ കള്ളക്കേസെടുപ്പിക്കുന്ന എംഎല്‍എയുടെ നിലപാട് അപലപനീയമാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കൊണ്ടല്ലൂരിലെ ഐഎന്‍ടിയുസി ഓഫിസിന്റെ ഒരു ഭാഗം നവീകരിക്കാനുള്ള ശ്രമത്തെ ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരേയും, പോലിസിനെയും ഉപയോഗിച്ച് തടസ്സപ്പെടുത്തുവാനും പൊളിച്ചുനീക്കാനുള്ള ശ്രമത്തിന്റെ പിന്നില്‍ സ്ഥലം എംഎല്‍എ യു ആര്‍ പ്രദീപിന്റെ ഇടപെടലാണ്.  കഴിഞ്ഞ ബിജെപി ഹര്‍ത്താല്‍ ദിവസം പോലിസ് ഉദ്യോഗസ്ഥനെ തള്ളിയിട്ടവര്‍ക്കെതിരേ നിസാര വകുപ്പ് ചാര്‍ത്തിയത്. എന്നാല്‍ ഇറിഗേഷന്‍ ഉദ്യോഗസ്ഥരുമായി സൗഹൃദ രീതിയില്‍ സംസാരിച്ച് പിരിഞ്ഞ നേതാക്കള്‍ക്കെതിരെ ജാമ്യമില്ല വകുപ്പാണ് ചാര്‍ത്തിയതെന്നും കുറ്റപ്പെടുത്തി.യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്റ് വൈസ് പ്രസിഡന്റ് പി ഐ ഷാനവാസ്, ദേശമംഗലം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഷെഹീര്‍ദേശമംഗലം, മുന്‍ ദേശമംഗലം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ കെ.പ്രേമന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മുസ്തഫ തലശ്ശേരി, മുസ്ലിം ലീഗ് ദേശമംഗലം പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് കുട്ടി മാസ്റ്റര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക