|    Jan 22 Sun, 2017 1:34 pm
FLASH NEWS

യൂത്ത്‌കോണ്‍ഗ്രസ് കരിങ്കൊടി കാണിച്ചു

Published : 8th August 2016 | Posted By: SMR

ചരല്‍ക്കുന്ന്: യുഡിഎഫ് വിടാനുള്ള തീരുമാനത്തിനു പിറകേ കേരളാ കോണ്‍ഗ്രസ് എം പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണിക്കെതിരേ  പ്രതിഷേധവുമായി  യൂത്ത്‌കോണ്‍ഗ്രസ്. ചരല്‍ക്കുന്നിലെ യോഗം കഴിഞ്ഞിറങ്ങിയ കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ക്കു നേരെ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. കള്ളനെന്നും കരിങ്കാലിയെന്നും വിളിച്ചാണ് പ്രവര്‍ത്തകര്‍ രോഷം പ്രകടിപ്പിച്ചത്.
പ്രതിഷേധത്തില്‍ ജോസഫ് എം പുതുശ്ശേരിയുടെ ഡ്രൈവര്‍ക്കു മര്‍ദ്ദനമേറ്റു. ചരല്‍ക്കുന്നില്‍ നിന്ന് മാണിയും നേതാക്കളും പുറത്തിറങ്ങുന്ന വഴിയില്‍ യൂത്ത്‌കോണ്‍ഗ്രസ് നേതാക്കള്‍ നിലയുറപ്പിച്ചിരുന്നു. ഇവര്‍ എത്തിയശേഷമാണ് പോലിസ് സ്ഥലത്തെത്തിയത്. ഇതുവഴി വന്ന ജോസ് കെ മാണി ഉള്‍പ്പെടെയുള്ള നേതാക്കളെ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. ഇതേത്തുടര്‍ന്ന് സ്ഥലത്തു സംഘര്‍ഷാവസ്ഥ രൂപംകൊണ്ടു. യൂത്ത്ഫ്രണ്ട് പ്രവര്‍ത്തകരും സംഘടിച്ചതോടെ സംഘര്‍ഷം രൂക്ഷമായി. വന്‍ പോലിസ് സംഘം ഉണ്ടായിരുന്നെങ്കിലും സംഘര്‍ഷം തടയാനായില്ല. പ്രതിഷേധം തടയുന്നതിനിടെയാണ് ജോസഫ് എം പുതുശ്ശേരിയുടെ ഡ്രൈവര്‍ക്കു മര്‍ദ്ദനമേറ്റത്. മാണിക്കെതിരേ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്താനാണ് യൂത്ത്‌കോണ്‍ഗ്രസ് തീരുമാനം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക