|    Jul 21 Sat, 2018 8:44 pm
FLASH NEWS

യൂത്ത്്‌കോണ്‍ഗ്രസ് നേതാവിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ് : ഡിവൈഎഫ്‌ഐ യൂനിറ്റ് സെക്രട്ടറി അടക്കം രണ്ടുപേര്‍ അറസ്റ്റില്‍

Published : 15th September 2017 | Posted By: fsq

 

കട്ടപ്പന: യൂത്തുകോണ്‍ഗ്രസ് നേതാവിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഡിവൈഎഫ്‌ഐ യൂനിറ്റ് സെക്രട്ടറി അടക്കം രണ്ടുപേര്‍ അറസ്റ്റിലായി. ഉപ്പുതറ ചെറുവള്ളില്‍ സിബി മാത്യുവിനെ കഴിഞ്ഞ ഞായറാഴ്ച രാത്രി വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഉപ്പുതറ ക്വാര്‍ട്ടേഴ്‌സ്പടി ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി പുതുപ്പറമ്പില്‍ ജോബി ജോയി (26), മാട്ടുതാവളം മക്കപ്പുഴ പുളിക്കല്‍  അലക്‌സ് ആന്റണി (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസിലുള്‍പ്പെട്ട രണ്ടുപേര്‍ ഒളിവിലാണ്. ഉപ്പുതറയിലെ വര്‍ക്ക് ഷോപ്പ് ഉടമ സജീവ്, അഖില്‍ ഷാജി എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. സിബിയുടെ നേതൃത്വത്തില്‍ പ്രദേശത്ത് യൂത്ത് കോണ്‍ഗ്രസ് ശക്തിപ്പെടുന്നതിലുള്ള വിരോധം തീര്‍ക്കാന്‍ പാര്‍ട്ടി നേതൃത്വത്തിന്റെ ഒത്താശയോടെയാണ് അക്രമം ആസൂത്രണം ചെയ്തതെന്നു പറയുന്നു. ഉപ്പുതറ ടൗണില്‍നിന്നു വീട്ടിലേക്ക് നടന്നു പോയ സിബിയെ ആളൊഴിഞ്ഞ സ്ഥലത്തുവച്ചു ജോബിയുടെ നേതൃത്വത്തില്‍ അക്രമിക്കുകയായിരുന്നു. സംഘത്തിന്റെ പിടിയില്‍നിന്നു രക്ഷപെട്ട് അതുവഴിയെത്തിയ ഓട്ടോയില്‍ കയറി സിബി വീട്ടില്‍ എത്തിയെങ്കിലും പിന്നാലെ വന്ന ് വീടിന്റെ വാതില്‍ തകര്‍ത്ത് അതിക്രമിച്ചു കയറി മര്‍ദ്ദിച്ചു. തടസം പിടിക്കാന്‍ ശ്രമിച്ച സഹോദരന്‍ ടോമി മാത്യുവിനെയും ഭാര്യ അനിതയെയും ആക്രമിച്ചു. പീരുമേട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss