|    Feb 20 Mon, 2017 12:25 am
FLASH NEWS
Home   >  Pravasi  >  Gulf  >  

യൂണിറ്റി കോണ്‍ഫറന്‍സ് ഒന്നിന്

Published : 30th November 2016 | Posted By: Navas Ali kn

unity-conference-notice-a4-final-with-3mm-bleed-margin-rediced-size1

കുവൈത്ത് :  ഡിസംബര്‍ ഒന്ന്, രണ്ട് തിയ്യതികളില്‍ കുവൈത്ത് കേരള മുസ്ലീം അസോസിയേഷന്‍ (കെ.കെ.എം.എ.)   കുവൈത്തിലെ ഇസ്ലാമിക സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘ഏകസ്വരം’  യൂണിറ്റി കോണ്‍ഫറന്‍സിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.  രാഷ്ട്രീയ മത അവാന്തര വിഭാഗങ്ങളുടെ ഭിന്നതകള്‍ മറന്ന്  സാമുദായിക ഐക്യത്തിനും രാജ്യപുരോഗതിക്കുമായി ഒരുമിച്ച് നില്‍ക്കുക എന്നതാണ് യൂണിറ്റികോണ്‍ഫറന്‍സിന്റെ ലക്ഷ്യം. ഇന്ത്യയില്‍ മതസാഹോദര്യവും സഹിഷ്ണുതയും ഇല്ലായ്മ ചെയ്യപ്പെടുന്ന ഇന്നത്തെ കാലഘട്ടത്തില്‍ പൊതുവിഷയങ്ങളിലും പ്രതിസന്ധികളിലും  ഒന്നിച്ച് ഒരേ ശബ്ദത്തില്‍ പെരുമാറുകയും പ്രതികരിക്കുകയും ചെയ്യക  എന്നതാണ് സമ്മേളനത്തിന്റെ സന്ദേശം. ആദ്യ ദിവസമായ ഡിസംബര്‍ 1നു വൈകുന്നേരം 7 മണിക്ക്  ഫര്‍വാനിയ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ പ്രീ ലീഡര്‍ ഷിപ് സമ്മിറ്റ് നടക്കും.  പ്രമുഖ നേതാക്കള്‍ സംബന്ധിക്കും. ഡിസംബര്‍ 2 നു കാലത്തു 8.30 മണി മുതല്‍ 10.30 മണി വരെ  ബഹുമത സമ്മേളനം ജലീബ് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. വിവിധ മത വിഭാഗങ്ങളെയും സാമൂഹ്യ സാംസ്‌കാരിക സംഘടനകളെയും പ്രതിനിധീകരിച്ചു കൊണ്ട് 200 പ്രതിനിധികള്‍ പങ്കെടുക്കും. വൈകുന്നേരം 6.30 നു യൂണിറ്റി കോണ്‍ഫറന്‍സ് ജലീബ് മെരീന ഹാളില്‍ വെച്ച് നടക്കും. മുസ്ലിം സമൂഹത്തിലെ സമുന്നതരായ നേതാക്കളും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും പരിപാടിയില്‍ പങ്കെടുക്കും.
കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷിദലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്ല്യാര്‍, കേരള നദ്‌വത്തുല്‍ മുജാഹിദിന്‍ പ്രസിഡണ്ട് ടി.പി അബ്ദുള്ളകോയ മദനി, ജമാഅത്തെ ഇസ്ലാമി ഹിന്ദ്  അസിസ്റ്റന്റ്‌റ് അമീര്‍ ടി.പി. ആരിഫലി, കേരള മുസ്ലീം ജമാാത്ത് സ്‌റ്റേ് സെക്രട്ടറി പ്രഫ. കെ.എം.എ റഹീം, ആള്‍ ഇന്ത്യ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍, വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് വിഷന്‍ വൈസ് ചെയര്‍മാന്‍ കുഞ്ഞി മുഹമ്മദ് മദനി പറപ്പൂര്‍, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി  കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, കുവൈത്ത് ഔഖാഫ് പബ്ലിക്  ഫൗണ്ടേഷന്‍ സെക്രട്ടറി ജനറല്‍ മുഹമ്മദ് അല്‍ ജലഹ്മ, പ്രമുഖ വ്യവ്യസായികളായ ഡോ. ഗള്‍ഫാര്‍ മുഹമ്മദലി , ഡോ. ഇബ്രാഹിം ഹാജി, ഡോ. കെ.ടി മുഹമ്മദ് റബിയുള്ള, പി.കെ. സംസാരിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 136 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക