|    Mar 24 Fri, 2017 1:56 am
FLASH NEWS

യു.ഡി.എഫ് സ്ഥാനാര്‍ഥി വോട്ടര്‍ക്ക് പണം നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ പിണറായി പുറത്തുവിട്ടു

Published : 12th May 2016 | Posted By: G.A.G

pattambi

പട്ടാമ്പി : പട്ടാമ്പി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി സി പി മുഹമ്മദ് ഭവനസന്ദര്‍ശനത്തിനിടെ വോട്ടര്‍ക്ക് പണം നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ പിണറായി വിജയന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വന്‍തോതില്‍ അധികാര ദുര്‍വിനിയോഗം നടത്തുകയാണെന്നും വോട്ടര്‍മാരെ പണം കൊടുത്ത് സ്വാധീനിക്കാനുള്ള ശ്രമം സംസ്ഥാന വ്യാപകമായി യു.ഡി.എഫ് നേതൃത്വത്തില്‍ നടക്കുന്നുണ്ടെന്നും പിണറായി ആരോപിച്ചു.
കൈപ്പത്തി ചിഹ്നം പതിച്ച അഞ്ഞൂറ് രൂപാ നോട്ടുകള്‍ കാസര്‍കോട് ജില്ലയില്‍ കണ്ടെത്തിയതാണ്. പരാജയ ഭീതിയില്‍ കണക്കില്ലാതെ പണം ഒഴുക്കുകയാണ് യു ഡി എഫ് .ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് നിയമ നടപടി സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പു കമീഷന്‍ തയാറാകണം. വോട്ടര്‍മാര്‍ക്ക് പണം നല്കി സ്വാധീനിക്കുന്ന സ്ഥാനാര്‍ഥി അയോഗ്യനാണ്. പണം കൊടുത്ത് വോട്ടു വാങ്ങാനുള്ള കുത്സിത നീക്കങ്ങള്‍ തടയാന്‍ കര്ശന നടപടി വേണം. -പിണറായി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

 

(Visited 730 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക