യു.ഡി.എഫിന് തികഞ്ഞ ആത്മവിശ്വാസം: ഉമ്മന്‍ചാണ്ടി
Published : 5th November 2015 | Posted By: swapna en
പുതുപ്പള്ളി:കഴിഞ്ഞ നാലു തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ജയിപ്പിച്ച ജനം ഇത്തവണയും പാര്‍ട്ടിയെ ജയിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യു.ഡി.എഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായിട്ടാണ് നേരിട്ടത്. .ജനങ്ങളെ കബളിപ്പിക്കാനാവില്ല. ഈ തിരഞ്ഞെടുപ്പില്‍ അത് മനസ്സിലാവും. ജനങ്ങള്‍ യു.ഡി.എഫിനെ തന്നെ അധികാരത്തിലെത്തിയ്ക്കും. ബാര്‍ കോഴയില്‍ മാണി രാജിവയ്ക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.