|    Oct 21 Sat, 2017 6:59 am
FLASH NEWS
Home   >  Pravasi  >  Gulf  >  

യു.എ.ഇ. വീട്ടു ജോലിക്കാര്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍, ആഴ്ചയില്‍ ഒരു ദിവസം അവധി

Published : 18th March 2017 | Posted By: G.A.G

housemaid

അബുദബി:  ആയമാരടക്കമുള്ള  വീട്ടു ജോലിക്കാരുടെ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ യു.എ.ഇ. പ്രത്യേകം നിയമം നടപ്പിലാക്കുന്നു. ദിവസവും 12 മണിക്കൂറെങ്കിലും വിശ്രമം അനുവദിക്കും. ആഴ്ചയില്‍ ഒരു ദിവസം അവധി നല്‍കുകയും ചെയ്യും.  അന്താരാഷ്ട്ര തൊഴിലാളി സംഘടനയുടെ ശുപാര്‍ശ പ്രകാരമാണ് ഈ നിയമം നടപ്പാക്കാന്‍ ഒരുങ്ങുന്നത്. യു.എ.ഇ. മന്ത്രിസഭ പാസ്സാക്കിയ ഈ നിയമം നടപ്പാക്കാന്‍ പ്രഡിസന്റ് ശൈഖ് ഖലീഫ ബിന്‍ സായിദിന്റെ അംഗീകാരം മാത്രം മതി.
പുതിയ നിയമ പ്രകാരം എല്ലാ വീട്ട് ജോലിക്കാര്‍ക്കും ജാതിയോ മതമോ, നിറമോ, രാഷ്ട്രമോ വ്യത്യാസമില്ലാതെ തുല്യ നിലയില്‍ അവകാശങ്ങള്‍ സംരക്ഷിക്കും. പാസ്‌പ്പോര്‍ട്ട്, തിരിച്ചറിയല്‍ കാര്‍ഡ് അടക്കമുള്ള പ്രധാനപ്പെട്ട രേഖകളെല്ലാം തന്നെ ജോലിക്കാരുടെ കയ്യില്‍ തന്നെ സൂക്ഷിക്കാന്‍ അനുവദിക്കും. വര്‍ഷത്തില്‍ ഒരു മാസം ശമ്പളത്തോടെയുള്ള അവധി നല്‍കും. വര്‍ഷത്തില്‍ 30 ദിവസം സിക്ക്്് ലീവ്്് അനുവദിക്കും. 15 ദിവസം ശമ്പളത്തോടെയുള്ള അവധിയായിരിക്കും നല്‍കുക. സുരക്ഷിതമായ താമസം, ഭക്ഷണം വസ്ത്രം, ആരോഗ്യ സുരക്ഷ തുടങ്ങിയവയും ഉറപ്പാക്കണം.
ഏഴര ലക്ഷം വീട്ടു ജോലിക്കാരാണ് യു.എ.ഇ.യില്‍ തൊഴിലെടുക്കുന്നത്. രാജ്യത്തുള്ള മൊത്തം വിദേശികളുടെ 20 ശതമാനം വീട്ടു ജോലിക്കാരാണ്. 65 ശതമാനം പേരും ജോലി ചെയ്യുന്നത് അബുദബി, ദുബയ്, ഷാര്‍ജ എന്നീ എമിറേറ്റുകളിലെ വീടുകളിലാണ്. ആയമാര്‍, വീട്ടു വേലക്കാര്‍, വീട്ടു ഡ്രൈവര്‍മാര്‍, തോട്ടം തൊഴിലാളികള്‍, കുതിരക്കാരന്‍, സ്വകാര്യ അധ്യാപകര്‍, പ്രൈവറ്റ് നഴ്‌സുമാര്‍, സ്വകാര്യ പി.ആര്‍.ഒ തുടങ്ങിയ തസ്തികളെല്ലാം തന്നെ വീട്ടു ജോലിക്കാരുടെ വിഭാഗത്തില്‍ ഉള്‍പ്പെടും.

…………………………………………………..

അങ്കമാലി ഡയറീസ് അഭിനേതാക്കള്‍ക്കെതിരേ പോലിസ് അതിക്രമം

………………………………………………….

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക