|    Mar 28 Tue, 2017 12:09 am
FLASH NEWS

യു.എ.ഇ.യില്‍ 762 മരുന്നുകളുടെ വില കുറച്ചു

Published : 28th August 2016 | Posted By: mi.ptk

ദുബയ്: രോഗികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതിന് വേണ്ടി യു.എ.ഇ. ആരോഗ്യ മന്ത്രാലയം 762 മരുന്നുകളുടെ വില കുറച്ചു. 7 മുതല്‍ 63 ശതമാനം വരെയാണ് വില കുറച്ചിരിക്കുന്നത്. 657 മരുന്നുകള്‍ അടുത്ത മാസം ആദ്യം മതലും 105 മരുന്നുകള്‍ ജനുവരി ഒന്നു മുതലുമാണ് വില കുറക്കുന്നത്. കഴിഞ്ഞ 5 വര്‍ഷമായി മരുന്നുകളുടെ വില കുറക്കുന്നതിന്റെ ഭാഗമായിട്ടാണ് അവസാനമായി വീണ്ടും വില കുറക്കുന്നത്. ഹൃദ്രോഗത്തിന് ഉപയോഗിക്കുന്ന 135 മരുന്നുകളും ഞരമ്പ് രോഗത്തിന് ഉപയോഗിക്കുന്ന 115 മരുന്നുകളും പകര്‍ച്ചവ്യാധികള്‍ക്കുള്ള 84 മരുന്നുകളും ശ്വാസകോശ രോഗങ്ങള്‍ക്കുള്ള 72 ഔഷധങ്ങള്‍ക്കും. ഹോര്‍മോണ്‍ ചികില്‍സക്കുള്ള 59 മരുന്നുകളും കൂടാതെ ചര്‍മ്മം, മൂത്രാശയം, ദഹനേന്ദ്രിയ രോഗങ്ങള്‍ എന്നിവക്കുള്ള ചികില്‍സാ മരുന്നുകള്‍ക്കെല്ലാം വില കുറയും. ഇതോടു കൂടി 2011 മുതല്‍ 10,000 ത്തോളം മരുന്നുകളുടെ വിലയാണ് കുറച്ചിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ പബ്ലിക്ക് ഹെല്‍ത്ത് പോളിസി് ആന്റ് ലൈസന്‍സിംഗ് അസി. അണ്ടര്‍ സിക്രട്ടറി ഡോ. അമീന്‍ ഹുസ്സൈന്‍ അല്‍ അമീരി അറിയിച്ചു. യു.എ.ഇ. ആരോഗ്യ മന്ത്രാലയത്തിന്റെ പാത പിന്തുടര്‍ന്ന് മറ്റു ജി.സി.സി രാജ്യങ്ങളും മരുന്നുകളുടെ വില കുറക്കാന്‍ തുടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day