|    Dec 12 Tue, 2017 2:01 pm
FLASH NEWS
Home   >  Pravasi   >  

യു.എ.ഇ.യില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം നാളെ പുറപ്പെടും.

Published : 23rd August 2016 | Posted By: mi.ptk

ദുബയ്:  ഹജ്ജ് കര്‍മ്മത്തിനായി പുറപ്പെടുന്ന ആദ്യ സംഘം നാളെ ദുബയ് വിമാനത്താവളത്തില്‍  ന്ിന്നും പുറപ്പെടുമെന്ന് ദുബയ് വിമാനത്താവളങ്ങളിലെ ഹജ്ജ് കമ്മറ്റി ഉപ മേധാവി മുഹമ്മദ് അല്‍ മര്‍സൂഖി അറിയിച്ചു. തീര്‍ത്ഥാനത്തിനായി പോകുന്ന ഹാജിമാര്‍ വിമാനത്താവളത്തില്‍ നാല് മണിക്കൂര്‍ മുമ്പായി എത്തണമെന്നും അദ്ദേഹം അറിയിച്ചു. വിമാനത്താവളത്തിനകത്ത് എത്തുന്ന യാത്രക്കാരെ 15 മിനിറ്റിനകം പുറപ്പെടുന്ന ഗേറ്റിന് സമീപം എത്തിക്കാനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഹാജിമാരെ സഹായിക്കാനായി മൂന്ന് ടെര്‍മിനലിലും പ്രത്യേകം ടീഷര്‍ട്ട് ധരിച്ച വളണ്ടിയര്‍മാരെ ഒരുക്കിയിട്ടുണ്ട്. എമിറേറ്റ് ജിദ്ദയിലേക്ക് ദിവസവും മൂന്ന് വിമാനങ്ങളും മദീനയിലേക്ക്  രണ്ട്  വിമാനങ്ങളുമാണ് പറക്കുന്നത്. കൂടാതെ 12 അധിക വിമാനങ്ങള്‍ കൂടി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ ഫ്ളൈ ദുബയ്, സൗദി എയര്‍ലൈന്‍സും സര്‍വ്വീസ് നടത്തുന്നുണ്ട് . യു.എ.ഇ.യില്‍
നിന്നുള്ള 4,982 തീര്‍ത്ഥാടകര്‍ക്കാണ് ഈ വര്‍ഷം സൗദി അറേബ്യ പുണ്യ കര്‍മ്മത്തിനായി അനുമതി നല്‍കിയിരിക്കുന്നത്. 4631 യു.എ.ഇ പൗരന്‍മാരും 351 വിദേശികളുമാണ് യു.എ.ഇ.യില്‍ നിന്നും ഹജ്ജ് കര്‍മ്മത്തിനായി പുറപ്പെടുന്നത്. മറ്റു രാജ്യങ്ങളില്‍ നിന്നും ദുബയ് വിമാനത്താവളത്തിലൂടെ കടന്ന് പോകുന്ന തീര്‍ത്ഥാടകര്‍ ഒരാഴ്ച മുമ്പെ പുണ്യ ഭൂമികളിലെത്തിയിട്ടുണ്ട്. അടുത്ത മാസം 16 മുതലായിരിക്കും തീര്‍ത്ഥാടകരുടെ മടക്ക യാത്ര ആരംഭിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക