|    Aug 24 Thu, 2017 1:11 am
FLASH NEWS
Home   >  Pravasi  >  Gulf  >  

യു.എ.ഇ.യില്‍ നികുതിക്ക് സമഗ്ര നിയമമായി

Published : 1st August 2017 | Posted By: mi.ptk

അബുദബി:  യു.എ.ഇ.യില്‍ വാറ്റ് ഉള്‍പ്പെടെയുള്ള നികുതി നടപ്പാക്കാനുള്ള പദ്ധതിക്കായി സമഗ്രം നിയമത്തിന് രൂപം നല്‍കി. അടുത്ത വര്‍ഷം ആദ്യം മുതലാണ് യു.എ.ഇയില്‍ വാറ്റ് ഉള്‍പ്പെടെയുള്ള നികുതി ഏര്‍പ്പെടുത്തുന്നത്. നികുതി സമാഹരണം, ടാക്‌സ് റിട്ടേണ്‍, അടക്കാനുള്ള നടപടി ക്രമങ്ങള്‍, റീഫണ്ട്. ഓഡിറ്റിംഗ് എന്നിവയെ കുറിച്ച് വ്യവസ്ഥ ചെയ്യുന്ന നിയമത്തിന് യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അംഗീകാരം നല്‍കി. ഇതിനായി ഫെഡറല്‍ ടാക്‌സ് അതോറിറ്റി (എഫ്്്.ടി.എ)രൂപീകരിച്ചിട്ടുണ്ട്.  നിയമ പ്രകാരം രാജ്യത്തെ എല്ലാ വ്യാപാര സ്ഥാപനങ്ങളും തങ്ങളുടെ ഇടപാടുകള്‍ 5 വര്‍ഷം സൂക്ഷിക്കണം ഇതിന് വീഴ്ച വരുത്തിയാല്‍ പിഴ നല്‍കേണ്ടി വരും. എഫ്.ടി.എ.യുടെ കീഴില്‍ ടാക്‌സ് ഏജന്റുമാര്‍ പ്രവര്‍ത്തിക്കും. നികുതിദാതാക്കള്‍ക്ക് വേണ്ടി എഫ്.ടി.എ.യുമായി ആശയ വിനിമയം നടത്താനുള്ള ചുമതലകള്‍ ഇവര്‍ക്കായിരിക്കും. ഇടപാടുകാരുടെയും അതോറിറ്റിയുടെയും സ്വകാര്യത സംരക്ഷിക്കാന്‍ ഇവര്‍ ബാധ്യസ്ഥരാണ്. 5 ശതമാനമാണ് വാറ്റ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ആദ്യത്തെ വര്‍ഷം 1200 കോടി ദിര്‍ഹവും രണ്ടാമത്തെ വര്‍ഷം 2000 കോടി ദിര്‍ഹവും ഇതുവഴി സമാഹരിക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക