|    May 26 Fri, 2017 12:03 am
FLASH NEWS
Home   >  Pravasi  >  Gulf  >  

യു.എ.ഇയിലെ ഡാമുകള്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളാക്കുന്നു

Published : 2nd August 2016 | Posted By: sdq

ദുബയ്: രാജ്യത്തുടനീളമുള്ള ഡാമുകള്‍ക്ക് ചുറ്റും വിനോദ സഞ്ചാര-വിശ്രമ കേന്ദ്രങ്ങള്‍ നിര്‍മിക്കുമെന്ന് യു.എ.ഇ അടിസ്ഥാന സൗകര്യ വികസന മന്ത്രി ഡോ. അബ്ദുല്ല ബിന്‍ മുഹമ്മദ് ബില്‍ഹൈഫ് അല്‍നുഐമി അറിയിച്ചു. ഹരിത ഇടങ്ങളും മനുഷ്യ നിര്‍മിത തടാകങ്ങളും ഇത്തരം സ്ഥലങ്ങളില്‍ ഉണ്ടാകുമെന്നും പദ്ധതി സംബന്ധിച്ച് പഠിക്കാന്‍ ബന്ധപ്പെട്ട അധികൃതരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യു.എ.ഇ വിഷന്‍ 2021നും ദേശീയ അജണ്ടക്കുമനുസൃതമായി ആഗോള മാതൃകകള്‍ സ്വീകരിച്ച് രാജ്യത്തെ അടിസ്ഥാന വികസനം വര്‍ധിപ്പിച്ച് ഗുണനിലവാരം ഉയര്‍ത്താന്‍ തന്റെ മന്ത്രാലയം തീരുമാനമെടുത്തിട്ടുണ്ടെന്നും ഇതിനാവശ്യമായ നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
അടിസ്ഥാന സൗകര്യ വികസന മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സഹ്‌റ അല്‍അബൂദി രാജ്യത്തെ പ്രഥമ മനുഷ്യ നിര്‍മിത തടാകം സന്ദര്‍ശിച്ച് പരിശോധന നടത്തി. റാസല്‍ഖൈമ ഷൗക ഡാമില്‍ പുതിയ മനുഷ്യ നിര്‍മിത തടാകങ്ങള്‍ നിര്‍മിക്കുമെന്ന് അറിയിച്ച അവര്‍, ശേഷി 14 ശതമാനമായി കൂട്ടാനും താഴ്‌വരയിലെ ജല സാന്നിധ്യം വികസിപ്പിക്കാനും സാധിക്കുമെന്നും പ്രത്യാശിച്ചു. 13 മീറ്റര്‍ ഉയരത്തിലും 107 മീറ്റര്‍ നീളത്തിലുമുള്ള ഡാമില്‍ 275,000 ക്യുബിക് മീറ്റര്‍ ജലം ശേഖരിക്കാന്‍ ശേഷിയുണ്ട്..

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day