|    Mar 26 Sun, 2017 11:19 am
FLASH NEWS

യു.എ.ഇ. പ്രധാനമന്ത്രി സര്‍ക്കാര്‍ ഓഫീസുകളില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി

Published : 29th August 2016 | Posted By: mi.ptk

shk-mohd

ദുബയ്:  യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ഇന്നലെ ദുബയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി. ദുബയ് വിമാനത്താവളം, ദുബയ് മുനിസിപ്പാലിറ്റി, ദുബയ് ലാന്റ് ഡിപ്പാര്‍ട്ട്‌മെന്റ്, എക്കണോമിക് ഡവലെപ്പ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നീ സര്‍ക്കാര്‍ കാര്യാലയങ്ങളിലാണ് ഉന്നതരായ ഓഫീസര്‍മാരോ മന്ത്രിമാരോ ഇല്ലാതെ തനിച്ച് സര്‍ക്കാര്‍ കാര്യാലയങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ സന്ദര്‍ശനം നടത്തിയത്. ഇന്നലെ രാവിലെ 7.30 മുതലാണ് സന്ദര്‍ശനം ആരംഭിച്ചത്.  ശൈഖ് മുഹമ്മദ് വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ സന്ദര്‍ശനം നടത്തുന്ന വീഡിയോ ദുബയ് മീഡിയ ഓഫീസാണ് പുറത്ത് വിട്ടത്. ദുബയ് വിമാനത്താവളത്തിലെ എമിഗ്രേഷന്‍ കൗണ്ടറിന് മുമ്പിലൂടെ പരിശോധന നടത്തി കടന്ന് പോകുന്ന ശൈഖ് മുഹമ്മദ് യാത്രക്കാരോടും അഭിവാദ്യം ചെയ്യുന്നതും കാണാം. ശൈഖ് മുഹമ്മദ് സന്ദര്‍ശനം നടത്തുമ്പോള്‍ പല ഉന്നത ഉദ്യോഗസ്ഥരും ഹാജരുണ്ടായിരുന്നില്ലെന്ന് ദുബയ് പ്രോട്ടോകോള്‍ ആന്റ് ഹോസ്പിറ്റാലിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ ഖലീഫ സുലൈമാന്‍ പറഞ്ഞു. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തണമെന്ന സന്ദേശമാണ് ശൈഖ് മുഹമ്മദിന്റെ സന്ദര്‍ശനമെന്ന് ദുബയ് മീഡിയ ഓഫീസ് ഡയറക്ടര്‍ ജനറല്‍ മുന അല്‍ മറി പറഞ്ഞു.

(Visited 74 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക