|    May 29 Mon, 2017 5:16 pm
FLASH NEWS

യു.എ.ഇ.പുതുവല്‍സരാഘോഷത്തിന് ഒരുങ്ങി; ദുബയില്‍ വെടിക്കെട്ട്

Published : 30th December 2015 | Posted By: G.A.G

ദുബയ്: പുതുവല്‍സരത്തെ വരവേല്‍ക്കാനായി യു.എ.ഇ. ഒരുങ്ങി.ഡിസംബര്‍ 31 അര്‍ധ രാത്രി മുതല്‍ ബുര്‍ജ് ഖലീഫ അടക്കമുള്ള പ്രദേശങ്ങളില്‍ നടക്കുന്ന പുതുവല്‍സരാഘോഷത്തിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ വിവിധ വിമാനത്താവളങ്ങള്‍ വഴി യു.എ.ഇ.യില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ദുബയിലെ ബുര്‍ജ് ഖലീഫ, ബുര്‍ജുല്‍ അറബ്, പാം ജുമൈര അബുദബിയിലെ മര്‍യാ ദ്വീപ് തുടങ്ങിയ പ്രദേശങ്ങളിലാണ് ജനങ്ങള്‍ പുതുവല്‍സരം ആഘോഷിക്കാന്‍ ഏറ്റവും കൂടുതലെത്തുന്നത്. ബുര്‍ജ് ഖലീഫയില്‍ നടക്കുന്ന ഏറ്റവും വലിയ കരിമരുന്ന് പ്രയോഗത്തിന് പുറമെ ലൈറ്റ് ഷോയും അരങ്ങേറും.

ദുബയില്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേകമായ പുതുവല്‍സര ആഘോഷങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രധാന ആഘോഷ വേദികളിലേക്ക് സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും പ്രത്യേക വേദിയാണ് ഒരുക്കിയിരിക്കുന്നത്. ദുബയ് മെട്രോ. പൊതു ഗതാഗത സംവിധാനങ്ങള്‍ രാവിലെ വരെ ഓടും. ഷാര്‍ജയില്‍ അല്‍ മജാസിലെ ഫഌഗ് ഐലന്റിലാണ് കരിമരുന്ന് പ്രയോഗം നടത്തുന്നത്. ദുബയിലെ പുതുവല്‍സരാഘോഷം ലോകമെങ്ങുമുള്ള ദൃശ്യ മാധ്യമങ്ങള്‍ തല്‍സമയം പ്രക്ഷേപണം ചെയ്യും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day