|    Nov 18 Sat, 2017 2:02 pm
FLASH NEWS
Home   >  Pravasi   >  

യു.എ.ഇ. ദേശീയ ദിനാഘോഷത്തില്‍ മലയാളിയുടെ ആല്‍ബവും

Published : 1st December 2016 | Posted By: mi.ptk

20161130_125539

ദുബയ്:  യു.എ.ഇ.യുടെ നാല്‍പത്തിയഞ്ചാം ദേശീയ ദിനാഘോഷത്തിന് ആദരവര്‍പ്പിച്ച് പ്രവാസി മലയാളി സുള്‍ഫിക്ക് ‘ദുബായ് ഡേയ്‌സ’് എന്ന പേരില്‍ മ്യൂസിക് വീഡിയോ പുറത്തിറക്കി.യുഎഇയിലെ ഏഴ് എമിറേറ്റുകളിലുമായി ചിത്രീകരിച്ചിരിക്കുന്ന വീഡിയോ ആല്‍ബം ഇംഗ്ലീഷ് അറബിക് ഭാഷകളിലാണ്്. ആലപ്പുഴ സ്വദേശിയും തുര്‍ക്കി  എംഎന്‍ജി ഗുനാലില്‍ ആര്‍ടിഎ പ്രോജക്ട്‌സിന്റെ ട്രാഫിക് സേഫ്റ്റി മാനേജറായും ജോലി ചെയ്യുന്ന സുള്‍ഫിക്ക് കഴിഞ്ഞ പതിനെട്ട് വര്‍ഷമായി ദുബായിലുണ്ട്. കാന്താരി, വാദ്യാര്‍, ജനപ്രിയന്‍ എന്നീ സിനിമകള്‍ക്ക് സംഗീതം ഒരുക്കിയ റെനില്‍ ഗൌതമാണ് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. വീഡിയോ നിര്‍മ്മിച്ചതും,പാടിയതും ഇംഗ്ലീഷിലെ വരികളെഴുതിയും സുള്‍ഫിക്കാണ്. വിഷ്വല്‍ എഫക്ട്‌സിന് ഏറെ പ്രധാന്യമുള്ള വീഡിയോ സംഗീത ആല്‍ബത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് മണി കൂക്കിളാണ്.മികച്ച ഛായാഗ്രഹകനുള്ള കര്‍ണാട സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരമടക്കം കരസ്ഥമാക്കിയിട്ടുള്ള ക്യാമറാ മാനാണ് മണി കൂക്കള്‍. ദൃശ്യം ഊഴം എന്നും നിന്റെ മൊയ്തീന്‍,മെമ്മറീസ് എന്നീ സിനിമകളുടെ വിഷ്വല്‍ എഫക്ടസ് ഒരുക്കിയ ടോണി ടോമാണ് ദുബായി ഡേയ്‌സിന്റെയും ദൃശ്യമികവിന് പിന്നില്‍. കാന്താരി,സാന്റ് സിറ്റി,മണല്‍നഹരം,തുടങ്ങിയ സിനിമകളില്‍ പിന്നണി ഗായകനായ സുള്‍ഫിക്ക് 2012 ലെ ദേശീയ ദിനവുമായി ബന്ധപ്പെട്ട്  ”മര്‍ഹബന്‍ യുഎഇ” എന്ന പേരില്‍ ഒരു മ്യൂസിക് വീഡിയോ നിര്‍മ്മിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക