|    Feb 27 Mon, 2017 8:02 am
FLASH NEWS
Home   >  Pravasi  >  Gulf  >  

യു.എ.ഇ ദേശീയദിനം : ദുബയ് കെ.എം.സി.സി ചടങ്ങുകളുടെ സമാപനം 2ന്

Published : 30th November 2016 | Posted By: G.A.G

kmcc

ദുബയ്: 45 മത് യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബയ് കെ.എം.സി.സി നടത്തി വരുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ക്ക് ഡിസംബര്‍ രണ്ടിന്  വൈകുന്നേരം ആറുമണിക്ക് പരിസമാപ്തി കുറിക്കുമെന്ന് ദുബയ് കെ.എം.സി.സി പ്രസിഡണ്ട് പി.കെ.അന്‍വര്‍ നഹ,  ജനറല്‍ സെക്രട്ടറി ഇബ്രാഹീം മുറിച്ചാണ്ടി  എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു .
കലാ സാഹിത്യ മത്സരങ്ങളും കയികമത്സരങ്ങളും ഫുട്‌ബോള്‍ ടൂര്‍ന്നമെന്റുകളും ഉള്‍പ്പെടെ വിവിധ മത്സര പരിപടികളും ആഘോഷങ്ങളുടെ ഭാഗമായി നടന്നു. ദുബയ് പോലീസ് നടത്തുന്ന ദേശീയ ദിന പരേഡുകളിലും കെ.എം.സി.സിക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടുണ്ട്. രക്തസാക്ഷി ദിനമായി ആചരിക്കുന്ന ഇന്ന് (നവംബര്‍ 30) അല്‍ ബറാഹയിലെ ദുബയ്  കെ.എം.സി.സി ആസ്ഥാനത്ത പ്രത്യേക അനുസ്മരണ പരിപാടിയും ഒരുക്കിയിട്ടുണ്ട്. യു.എ.ഇ ദേശീയ ഗാനത്തിന്റെ രചയിതാവ് ആരിഫ് ശൈഖ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.
ഡിസംബര്‍ രണ്ടിന് വൈകുന്നേരം 6ന്് എന്‍.ഐ മോഡല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തോടെ ആഘോഷ പരിപാടി സമാപിക്കും. മുസ്ലീംലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷന്‍,  മുസ്ലിം ലീഗ് ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി, തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്മി ഭായ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി.വി അബ്ദുല്‍ വഹാബ് എം.പി, ഡോ:എം.കെ മുനീര്‍ എം.എല്‍.എ കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അടക്കം വിവിധ അറബ് നയതന്ത്ര പ്രതിനിധികളും സമൂഹ്യസാംസ്‌കാരിക-വ്യവസായ പ്രമുഖരും സംബന്ധിക്കും.

തുടര്‍ന്ന് പ്രശസ്ത മാപ്പിളപ്പാട്ട് ഗായകരായ ആസിഫ് കാപ്പാട്. ആദില്‍ അദ്ദു, യുമ്‌ന അജിന്‍ (ഇന്ത്യന്‍ ഐഡിയല്‍ സോണി ടി.വി), മില്‍ഹാജ്(പട്ടുറുമാല്‍), മുഹമ്മദ് നസീബ്(കുട്ടികുപ്പായം), അബ്ദുല്‍ ഹഖ് (റാഫി ഫെയിം), ശ്രീകുട്ടന്‍ ഹരിശ്രീ, കലാഭവന്‍ ഹമീദ്, ബൈജു എന്നിവര്‍ അണിനിരക്കുന്ന ഇശല്‍ നൈറ്റും കോമഡിഷോയും അസ്മിന്‍ മുഹമ്മദിന്റെ വയലിന്‍ വായനയും ഉണ്ടാകുമെന്ന് ചീഫ് കോഓര്‍ഡിനേറ്റര്‍ അഡ്വ:സാജിദ് അബൂബക്കര്‍ പറഞ്ഞു.

സാമുഹ്യ സാംസ്‌കാരിക രംഗത്ത് മികച്ച സേവനം കാഴ്ച വെച്ചവര്‍ക്ക് പ്രത്യേക പുരസ്‌കാരങ്ങളായ  യംഗ് ബിസിനസ്സ് പേഴ്‌സനാലിറ്റി അവാര്‍ഡ്  മുഹമ്മദ് ഫാദില്‍(ഗോള്‍ഡ് ഫ്രൂട്ട് എം.ഡി), ബിസിനസ്സ് എക്‌സലന്‍സി അവാര്‍ഡ് മുഹമ്മദ് സാജിദ് പാറക്കല്‍ (എം.ഡി ആരോമ റെന്റ്‌റ് എ കാര്‍) എന്നിവരും, ഹ്യുമണ്‍ വെല്‍ഫയര്‍ അവാര്‍ഡ് സി.പി അബ്ദുസ്സമദ് എന്ന ബാബു തിരുനാവായക്കും (അല്‍ കസര്‍ ഗ്രൂപ്പ് എം.ഡി), ബെസ്റ്റ് സി.എസ്.ആര്‍ അവാര്‍ഡ് തീമ ഗ്രൂപ്പിനും, മികച്ച സാമൂഹ്യ സേവനത്തിനുള്ള അവാര്‍ഡ് ശഹുല്‍ ഹമീദ് പാണക്കാടും(എം.ഡി ടെക്‌സാസ്) അര്‍ഹരായി.
ദുബൈ കെ.എം.സി.സിയുടെ ഈ വര്‍ഷത്തെ മാധ്യമ പുരസ്‌ക്കാരത്തിന് എന്‍.എം അബൂബക്കര്‍ (മനോരമ ടെലിവിഷന്‍),ഫിറോസ് ഖാന്‍(ഗള്‍ഫ് മാധ്യമം)ധന്യലക്ഷ്മി(ഗോള്‍ഡ് എഫ്.എം)എന്നിവരും അര്‍ഹരായി.
പ്രത്യേക ക്ഷണിതാക്കളായ ലുഖ്മാന്‍ മമ്പാട് (ചന്ദ്രിക), പി.എ നൗഷാദ് (ടീച്ചേഴ്‌സ് അവാര്‍ഡ്), ആയിഷ അബൂബക്കര്‍ (ക്യാംബ്രിഡ്ജ് വേള്‍ഡ് ചാമ്പ്യന്‍ഗണിത ശാസ്ത്രം), പവാസ് ഇസ്മയില്‍ (ഡോക്യുമെന്ററി അവാര്‍ഡ് സി.ഡി.എ) എന്നിവര്‍ക്ക് മൊമന്റോ സമര്‍പ്പിക്കും.

ഒഡീഷ്യ സംഭവങ്ങളുടെ പാശ്ചാത്തലത്തില്‍ ദുബൈ കെ.എം.സി.സി പ്രഖ്യാപിച്ച ആംബുലന്‍സിന്റെ രേഖാ കൈമാറ്റവും, അല്‍ അബീര്‍ ഗ്രൂപ്പുമായി സഹകരിച്ച് കേരള സര്‍ക്കാറിന്റെ സാമുഹ്യ വകുപ്പിന്റെ പുനരധിവാസ പദ്ധതികളിലേക്കുള്ള വിഹിതം ഏല്‍പ്പിക്കല്‍ ചടങ്ങും, മൈ ഫ്യൂച്ചര്‍ വിംഗ്ന്റെ ഭാഗമായി അര്‍ഹതപെട്ട വിദ്യാര്‍ഥികള്‍ക്കുള്ള പതിനാറ് ലാപ്‌ടോപ് എന്‍.ഐ മോഡല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ എല്‍പ്പിക്കുന്ന ചടങ്ങും പരിപാടിയില്‍ വെച്ച് നടക്കും.
സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍,ഷംസുദ്ദീന്‍ ബിന്‍ മോഹിയുദീന്‍ ,പി.എ ഇബ്രാഹിം ഹാജി,ഡോ:പുത്തൂര്‍ റഹ്മാന്‍, ഇബ്രാഹിം എളേറ്റില്‍, അബ്ദുള്ള ഫാറൂഖി തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 57 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day