|    Aug 18 Sat, 2018 10:47 am
Home   >  Todays Paper  >  page 7  >  

യുസൈന്‍ ബോള്‍ട്ടിന് മെഡല്‍ ലഭിച്ചത് ബീഫ് കഴിച്ചതിനാല്‍: ബിജെപി എംപി

Published : 30th August 2016 | Posted By: SMR

ന്യൂഡല്‍ഹി: ദിവസം രണ്ടു തവണ ബീഫ് കഴിക്കുന്നതിനാലാണ് യുസൈന്‍ ബോള്‍ട്ടിന് ഒളിംപ്ക്‌സില്‍ ഒമ്പത് മെഡലുകള്‍ നേടാന്‍ കഴിഞ്ഞതെന്ന ബിജെപി എംപി ഡോ. ഉദിത് രാജിന്റെ ട്വീറ്റ് വിവാദത്തില്‍. ട്വീറ്റ് പാര്‍ട്ടിക്കുള്ളിലും പുറത്തും കനത്ത വിമര്‍ശനത്തിനിടയാക്കി. ഉദിത് രാജ് ജനങ്ങളെ ബീഫ് കഴിക്കാന്‍ പ്രേരിപ്പിക്കുകയാണെന്നും രാജ്യത്ത് ബീഫ് ഉപയോഗിക്കുന്നവരുടെ വക്താവാണ് ബിജെപി എംപിയെന്നുമുള്ള വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. തുടര്‍ന്ന് തന്റെ ട്വീറ്റിന് വ്യക്തത നല്‍കി ഉദിത് രാജ് രംഗത്തെത്തി.
ബോള്‍ട്ടിന്റെ പരിശീലകന്റെ വാക്കുകള്‍ താന്‍ ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തതെന്നു അദ്ദേഹം വ്യക്തമാക്കി. പട്ടിണി രാജ്യമായ ജമൈക്കയില്‍ നിന്നുള്ള ഒരു താരത്തിന് ഇതുപോലെ വിജയം നേടാന്‍ സാധിച്ചെങ്കില്‍ നമ്മുടെ കായികതാരങ്ങളും സാഹചര്യങ്ങളെയും സര്‍ക്കാരിനെയും പഴിക്കാതെ മെഡല്‍ നേടണമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും എന്ത് ഭക്ഷിക്കണമെന്നത് ഓരോരുത്തരാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ബീഫ് നിരോധനവുമായി ബിജെപി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോഴാണ് പാര്‍ട്ടി എംപി ഉദിത് രാജിന്റെ ട്വീറ്റ് എന്നതാണ് ശ്രദ്ധേയം. പ്രതിസന്ധികള്‍ നിറഞ്ഞ ജമൈക്കന്‍ സാഹചര്യങ്ങളില്‍ നിന്ന് യുസൈന്‍ ബോള്‍ട്ടിന് വന്‍ നേട്ടങ്ങള്‍ നേടാന്‍ സാധിച്ചെങ്കില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കും കഴിയുമെന്ന് ഉദിത് പറഞ്ഞു.
ബിജെപിയില്‍ അംഗമാവുന്നതിന് മുമ്പ് പ്രമുഖ ദലിത് നേതാവായിരുന്ന ഉദിത് രാജ് ബിജെപിയുടെ കടുത്ത വിമര്‍ശകനായിരുന്നു. എന്നാല്‍ 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് അദ്ദേഹം ബിജെപിയില്‍ അംഗത്വം നേടിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss