|    Jan 19 Thu, 2017 3:48 am
FLASH NEWS

യുസെയ്ന്‍ ബോള്‍ട്ട് ജര്‍മന്‍ ഫുട്‌ബോള്‍ ടീമിനെ സന്ദര്‍ശിച്ചു

Published : 8th July 2016 | Posted By: SMR

പാരിസ്: ജമൈക്കന്‍ സ്പ്രിന്റ് ഇതിഹാസം യുസെയ്ന്‍ ബോള്‍ട്ട് യൂറോ കപ്പിന്റെ സെമി ഫൈനലിനു മുമ്പ് ജര്‍മന്‍ ഫുട്‌ബോള്‍ ടീമിനെ സന്ദര്‍ശിച്ചു. എന്നാ ല്‍ വ്യക്തിപരമായ ആവ ശ്യം മൂലമാണ് ബോള്‍ട്ട് ജ ര്‍മന്‍ ക്യാംപിലെത്തിയത്.
റിയോ ഒളിംപിക്‌സ് പടിവാതില്‍ക്കല്‍ നില്‍ക്കെ നിലവിലെ ചാംപ്യന്‍ കൂടി യായ ബോള്‍ട്ട് പരിക്കിന്റെ പിടിയിലാണ്. ജര്‍മന്‍ ടീം ഡോക്ടര്‍ ഹാന്‍സ് വില്‍ ഹെം മുള്ളറുമായി കൂടിക്കാഴ്ച നടത്താനാണ് അദ്ദേഹം ഫ്രാന്‍സിലെത്തിയ ത്. ജമൈക്കയില്‍ നടന്ന ട്രയല്‍സിനിടെ ഫൈനലില്‍ പങ്കെടുക്കാനാവാതെ ബോള്‍ട്ട് പിന്‍മാറിയിരുന്നു.
2015ല്‍ ജര്‍മന്‍ ഫുട്‌ബോള്‍ ടീം ഡോക്ടറായി ചുമതലയേറ്റ വില്‍ഹെം മുള്ളറാണ് നേരത്തേ തന്നെ ബോള്‍ട്ടിന്റെ ഡോക്ടര്‍. പല തവണ പരിക്കേറ്റപ്പോഴും മല്‍സരരംഗത്തേക്കു തിരിച്ചുവരാന്‍ അദ്ദേഹമാണ് ബോള്‍ട്ടിനെ സഹായിച്ചത്.
ഒരു വര്‍ഷം മുമ്പ് ലോക ചാംപ്യന്‍ഷിപ്പിനു തയ്യാറെടുക്കുന്നതിനിടെ ബോള്‍ട്ടിനു പരിക്കേറ്റപ്പോള്‍ മുള്ളറാണ് ചികില്‍സിച്ചത്. പരിക്കില്‍ നിന്നു മുക്തനായെത്തിയ ജമൈക്കന്‍ താരം ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണവും ചൂടിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 31 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക