|    Jan 18 Wed, 2017 1:46 pm
FLASH NEWS

യുവ സിനിമാ നിര്‍മാതാവ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

Published : 25th April 2016 | Posted By: SMR

കൊല്ലം: സിനിമാ നിര്‍മാതാവും സീരിയല്‍ നടനുമായ യുവാവിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം തിരുമുല്ലാവാരം സ്വദേശിയായ അജയ് കൃഷ്ണനെ (29) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതെന്നാണ് സൂചന. ഇദ്ദേഹത്തിന്റെ പുതിയ സിനിമയുടെ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെയാണ് ആത്മഹത്യ.
ഉണ്ണി മുകുന്ദനും ആസിഫ് അലിയും നായകന്‍മാരായ അവരുടെ രാവുകള്‍ എന്ന ചിത്രത്തിന്റെ നിര്‍മാതാവാണ് ബിസിനസുകാരന്‍ കൂടിയായ അജയ് കൃഷ്ണന്‍. ജയസൂര്യ നായകനായ മങ്കി പെന്നിനു ശേഷം ഷാനില്‍ മുഹമ്മദ് സംവിധാനം ചെയ്യുന്ന അവരുടെ രാവുകളുടെ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെയാണ് ദാരുണമായ സംഭവം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 38 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക