|    Mar 23 Thu, 2017 7:59 pm
FLASH NEWS

യുവ നടിയെ തട്ടിക്കൊണ്ടുപോയ സംഭവം: മാര്‍ട്ടിന്റെ ജാമ്യാപേക്ഷ തള്ളി

Published : 21st March 2017 | Posted By: fsq

 

കൊച്ചി: യുവനടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രതി തിരുമുടിക്കുന്ന് പാവതുശ്ശേരി വീട്ടില്‍ മാര്‍ട്ടിന്‍ ആന്റണി (24) സമര്‍പ്പിച്ച ജാമ്യാപേക്ഷ എറണാകുളം അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ കമനീസ് തള്ളി. കേസില്‍ മാര്‍ട്ടിനെതിരേ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം അന്യായമായി തടങ്കലില്‍ വയ്ക്കല്‍, തട്ടിക്കൊണ്ടുപോവല്‍, ബലാല്‍സംഗം, ഭീഷണി, കുറ്റകരമായ ഗൂഢാലോചന എന്നിവയും വിവരസാങ്കേതിക നിയമപ്രകാരം സ്ത്രീയുടെ സ്വകാര്യതയെ ഭംഗപ്പെടുത്തുന്ന ചിത്രങ്ങള്‍ പകര്‍ത്തുക, ഇലക്‌ട്രോണിക് മാധ്യമത്തിലൂടെ അവ പ്രചരിപ്പിക്കുക എന്നീ വകുപ്പുകളുമാണ് ചുമത്തിയിട്ടുള്ളത്. അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും കേസില്‍ കൂടുതല്‍ പേരെ ഇനിയും ചോദ്യംചെയ്യേണ്ടതുണ്ടെന്നും കോടതി വിലയിരുത്തി. സിനിമാതാരമായതിനാല്‍ ഷൂട്ടിങ് സ്ഥലത്തു പോയി പ്രതി ഇവരെ ശല്യപ്പെടുത്താനിടയുണ്ടെന്നും ജാമ്യം നിഷേധിച്ച് കോടതി വിലയിരുത്തി.

(Visited 1 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക