|    Dec 13 Wed, 2017 8:07 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

യുവ ഡോക്ടര്‍മാര്‍ക്ക് ഗ്രാമങ്ങളില്‍ ജോലി ചെയ്യാന്‍ സാഹചര്യം വേണം: ഗവര്‍ണര്‍

Published : 27th August 2016 | Posted By: SMR

തിരുവനന്തപുരം: പഠനം പൂര്‍ത്തിയാക്കിയ യുവ ഡോക്ടര്‍മാര്‍ക്ക് ഗ്രാമങ്ങളിലും സര്‍ക്കാര്‍ ആശുപത്രികളിലും ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കണമെന്ന് ഗവര്‍ണര്‍ പി സദാശിവം. മെഡിക്കല്‍ കോളജിലെ 60ാം എംബിബിഎസ് ബാച്ചിന്റെ ബിരുദദാനം നിര്‍വഹിക്കുകയായിരുന്നു ഗവര്‍ണര്‍.
കേരളത്തിലെ ആരോഗ്യ മേഖലയില്‍ ഡോക്ടര്‍മാരുടെ വലിയ കുറവുണ്ട്. അതിനാല്‍ സാമൂഹിക പ്രതിബദ്ധതയോടുകൂടിയ യുവ ഡോക്ടര്‍മാരുടെ സേവനം ലഭിച്ചാല്‍ സാധാരണക്കാര്‍ക്ക് ആശ്വാസമാവും. ഗുരുതരമായ അപകടങ്ങള്‍, ബലാല്‍സംഗങ്ങള്‍ എന്നിവയില്‍പ്പെട്ടു വരുന്നവര്‍ക്ക് സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ കേസുകളെ ഭയന്നു ചികില്‍സ നിഷേധിക്കാന്‍ പാടില്ല. രോഗിയുടെ ജീവനു വില കല്‍പിച്ച് ആത്മാര്‍ഥ സേവനം നല്‍കണം.
വിവിധ കേസുകളുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാര്‍ക്ക് കോടതിയില്‍ വളരെ സമയം കാത്തുനില്‍ക്കേണ്ടതുണ്ട്. താന്‍ തമിഴ്‌നാട് കോടതിയില്‍ ജഡ്ജിയായിരുന്ന കാലയളവില്‍ ഇവരുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി ചീഫ് ജസ്റ്റിസിനെ അറിയിച്ചു. അങ്ങനെ ആദ്യം തമിഴ്‌നാട്ടിലും പിന്നീട് ഇന്ത്യയൊട്ടാകെയും ഡോക്ടര്‍മാരുടെ കേസുകള്‍ വേഗത്തിലെടുക്കാന്‍ ഉത്തരവായതായും ഗവര്‍ണര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക