യുവ ചാംപ്യന്‍പട്ടം നൈജീരിയ നിലനിര്‍ത്തി
Published : 10th November 2015 | Posted By: SMR
വിനാഡെല്മര് (ചിലി): 16ാമത് ഫിഫ അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പില്‍ നൈജീരിയക്ക് കിരീടം. കലാശപ്പോരാട്ടത്തില്‍ മാലിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നൈജീരിയ യുവ ചാംപ്യന്‍പട്ടം നിലനിര്‍ത്തിയത്.
അഞ്ചാം തവണയാണ് നൈജീരിയ അണ്ടര്‍ 17 ലോകകപ്പില്‍ കിരീടം ചൂടുന്നത്. മാലിക്കെതിരേ വിക്ടര്‍ ഒസിമഹെന് (56ാം മിനിറ്റ്), ബാംബോഗയെ (59) എന്നിവരാണ് നൈജീരിയക്കു വേണ്ടി സ്കോര്‍ ചെയ്തത്.
മൂന്നാംസ്ഥാനക്കാര്‍ക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ ബെല്‍ജിയം 3-2ന് മെക്സിക്കോയെ തോല്‍പ്പിച്ചു. രണ്ടു വര്‍ഷം കൂടുമ്പോള്‍ അരങ്ങേറുന്ന അണ്ടര്‍ 17 ലോകകപ്പിന്റെ അടുത്ത എഡിഷന് 2017ല്‍ ഇന്ത്യയിലാണ് നടക്കുക.
10 ഗോള്‍ നേടിയ നൈജീരിയയുടെ ഒസിമഹെനാണ് ടൂര്‍ണമെന്റിലെ ടോപ്സ്കോറര്‍. ടൂര്‍ണമെന്റിലെ മികച്ച താരമായി നൈജീരിയയുടെ കെലെചി വക്കാലിയെയും മികച്ച ഗോള്‍ കീപ്പറായി മാലിയുടെ സാമുവല്‍ ഡിയാറയെയും തിരഞ്ഞെടുത്തു. ഇക്വഡോറിനാണ് ഫെയര്‍പ്ലേ അവാര്‍ഡ്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.