|    Oct 17 Wed, 2018 4:06 am
FLASH NEWS

യുവ കര്‍ഷക കൂട്ടായ്മയില്‍ മേക്കടമ്പ് വെസ്റ്റ് പാടശേഖരത്ത് നൂറ് മേനി വിളവ്

Published : 23rd January 2017 | Posted By: fsq

 

മൂവാറ്റുപുഴ: യുവ കര്‍ഷക കൂട്ടായ്മയില്‍ മേക്കടമ്പ് വെസ്റ്റ് പാടശേഖരത്ത് നൂറ് മേനി വിളവ്. വാളകം ഗ്രാമ പ്പഞ്ചായത്തിലെ ഒരു കൂട്ടം ഐടി ഉദ്യോഗസ്ഥരുടെ കൂട്ടായ്മയില്‍ മേക്കടബ് വെസ്റ്റ് പാടശേഖരത്ത് നടത്തിയ നെല്‍ കൃഷിക്ക് നൂറുമേനി വിളവ്. വിദേശത്തും സ്വദേശത്തുമായി വിവിധ ഐടി കമ്പനികളില്‍ ജോലി നോക്കി വരുന്ന സനല്‍ ധനജ്ഞയന്‍, എ എസ് വിനോദ്, സി കെ ശ്യാം, പ്രദീപ്കുമാര്‍, സജീവ് കുഞ്ഞന്‍, റ്റി സി പ്രജേഷ് അടക്കമുള്ള ആറ് അംഗ സംഘത്തിന്റെ നേതൃത്വത്തില്‍ ദ്രവ്യാ അഗ്രോ പ്രൈവറ്റ് ലിമിറ്റഡ് എന്ന കൂട്ടായ്മ രൂപീകരിച്ചാണ് മേക്കടമ്പ് വെസ്റ്റ് പാടശേഖരഞ്ഞെ 14 ഏക്കറോളം വരുന്ന സ്ഥലത്ത് നെല്‍കൃഷി ഇറക്കിയത്. ഉമ, കുഞ്ഞൂഞ്ഞ് ഇനത്തില്‍ പെട്ട നെല്‍വിത്താണ് ഇവര്‍ കൃഷിക്കായി ഉപയോഗിച്ചത്. പൂര്‍ണമായും ജൈവ വളം ഉപയോഗിച്ചാണ് ഇവര്‍ കൃഷി ഇറക്കിയത്. കൃഷിയുടെ ലാഭ നഷ്ട കണക്കുകള്‍ വിലയിരുത്താതെ കൃഷിയെ സ്‌നേഹിക്കുന്ന ഇവര്‍ മറ്റുള്ളവര്‍ക്ക് മാതൃകയായി മാറുകയാണ്. കൃഷിക്കായി 10ലക്ഷം രൂപയോളം മുതല്‍ മുടക്കുണ്ട്. മണീടില്‍ നിന്നും കൊണ്ട് വന്ന കൊയ്ത്ത് മെതിയന്ത്രം ഉപയോഗിച്ചാണ് വിളവെടുപ്പ് നടത്തിയത്. വിളവെടുത്ത നെല്ല് അരിയാക്കി വില്‍പ്പന നടത്താനാണ് ഇവരുടെ തീരുമാനം. അടുത്ത ഒരു പൂകൃഷി ഇറക്കാനുള്ള തീരുമാനത്തിലാണ് ഈ യുവാക്കള്‍. വേനല്‍ കനത്തതോടെ വെള്ളത്തിന്റെ ദൗര്‍ലഭ്യം കൃഷിക്ക് തടസ്സമാകുമോയെന്നും ഇവര്‍ ഭയക്കുന്നുണ്ട്. കാര്‍ഷിക സര്‍വകലാശാല റിട്ട. ഫാം സൂപ്രണ്ട് വി ജെ രാജമോഹനന്റെ നിര്‍ദേശങ്ങളും പിന്തുണയും ഇവര്‍ക്ക് ലഭിച്ചിരുന്നു. കൃഷിയുടെ വിളവെടുപ്പിന് എല്‍ദോ എബ്രഹാം എംഎല്‍എയും ജനപ്രതിനിധികളും വാളകം മാര്‍ സ്റ്റീഫന്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലേയും കാടാതി ഗവ. സ്‌കൂളിലെ കുരുന്നുകളും അധ്യാപകരും എത്തിയതോടെ കൊയ്ത്ത് ഉത്സവം ആഘോഷമായി. കൊയ്ത്ത് ഉത്സവത്തിന്റെ ഉദ്ഘാടനം എല്‍ദോ എബ്രഹാം എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് മെംബര്‍ എന്‍ അരുണ്‍, പഞ്ചായത്ത് പ്രസിഡന്റ് ലീല ബാബു, വൈസ് പ്രസിഡന്റ് ബാബു വെളിയത്ത്, മെംബര്‍മാരായ പി എം മദനന്‍, ദീപ്തി മനോജ്, കാര്‍ഷിക സര്‍വകലാശാല റിട്ട.ഫാം സൂപ്രണ്ട് വി ജെ രാജമോഹനന്‍, കൃഷി ഓഫിസര്‍ പി എന്‍ രാജു, പാടശേഖര സമിതി സെക്രട്ടറി എം എ എല്‍ദോസ് പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss