|    Jun 22 Fri, 2018 8:50 am
FLASH NEWS

യുവ എന്‍ജിനീയറെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം; പോലിസ് കേസെടുത്തു

Published : 19th January 2017 | Posted By: fsq

 

കോഴിക്കോട്്: സഹകരാറുകാരന്‍ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു എന്ന എന്‍ജിനീയറുടെ പരാതിയില്‍ മുക്കം പോലിസ് കേസെടുത്തു. മുക്കം കാരശ്ശേരി ഓടക്കുഴിയില്‍ സുഹൈല്‍ കോഴിക്കോട് എഡിജിപിക്കു സമര്‍പ്പിച്ച പരാതിയെ തുടര്‍ന്നാണ് പോലിസ് കേസെടുത്തത്. നേരത്തേ മുക്കം, അരീക്കോട്് പോലിസ് സ്‌റ്റേഷനുകളില്‍ പരാതി നല്‍കിയിട്ടും പ്രതികളുടെ സ്വാധീനത്തെ തുടര്‍ന്ന് കേസ് റജിസ്റ്റര്‍ ചെയ്യാതിരുന്നതിനെ തുടര്‍ന്നാണ് എഡിജിപിക്കു പരാതി നല്‍കിയത്. എഡിജിപി, പരാതി റൂറല്‍ എസ്പിക്ക് കൈമാറുകയും അദ്ദേഹം നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ മുക്കം പോലിസ് കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഈ മാസം മൂന്നിന് സുഹൈലിനേയും ഒപ്പമുണ്ടായിരുന്ന ജാനിഷ് എന്ന സുഹൃത്തിനേയും സഹകരാറുകാരനായ മലപ്പുറം വാലില്ലാപ്പുഴ വല്ലാച്ചിറ ഷമീലും സംഘവും വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി തടങ്കലില്‍ വെച്ച് പീഡിപ്പിച്ചു എന്നാണ് പരാതി. ഇരുവരും ചേര്‍ന്ന് നടത്തിവന്ന നിര്‍മാണ സംരംഭം നഷ്ടമായതിനെ തുടര്‍ന്ന് പണം തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ടാണ് ഷമീലും സംഘവും കാറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. സുഹൈലിന്റെ കണ്ണുകള്‍ മൂടിക്കെട്ടി ജലീല്‍ എന്നയാളുടെ ഒഴിഞ്ഞ ഗോഡൗണില്‍ എത്തിച്ച്് ശാരീരികമായി ആക്രമിക്കുകയായിരുന്നുവത്രെ. പിന്നീട് കൂടെയുണ്ടായിരുന്ന ജാനിഷിനെ വിട്ടയച്ചു. പരിക്കേറ്റ സുഹൈലിനെ സംഘം സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ചികില്‍സ നല്‍കുകയും, ഭീഷണിപ്പെടുത്തി പല കടലാസുകളിലും ഒപ്പിടുവിച്ചതായും പരാതിയില്‍ പറയുന്നു. വിവരം അറിഞ്ഞ് ബന്ധുക്കള്‍ എത്തി കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. സംഭവത്തെക്കുറിച്ച്്്് അരീക്കോട്, മുക്കം പോലിസ് സ്‌റ്റേഷനുകളില്‍ എത്തി പരാതി പറഞ്ഞിട്ടും കേസെടുക്കാന്‍ തയ്യാറാവാതിരുന്നതിനെ തുടര്‍ന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും എഡിജിപിക്കും പരാതി നല്‍കിയതെന്ന് സുഹൈല്‍ പറഞ്ഞു. എസ്ഡിപിഐ ജില്ലാ കമ്മറ്റി അംഗം സി കുഞ്ഞാലി, തിരുവമ്പാടി നിയോജക മണ്ഡലം സെക്രട്ടറി പി കെ ഉസ്മാന്‍, മണ്ഡലം വൈസ് പ്രസിഡന്റ്് കെ മമ്മദ് എന്നിവരും സുഹൈലിനൊപ്പം എഡിജിപിയെ കണ്ട് കാര്യങ്ങള്‍ ബോധിപ്പിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss