|    Oct 17 Tue, 2017 9:11 am
Home   >  Pravasi   >  

യുവ എന്‍ജിനീയര്‍ ദോഹയില്‍ മുങ്ങി മരിച്ചു

Published : 12th August 2017 | Posted By: fsq

 

ദോഹ: കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ പോയ യുവ എന്‍ജിനീയര്‍ സ്വിമ്മിങ് പൂളില്‍ മുങ്ങി മരിച്ചു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയും ഹമദ് ആശുപത്രിയില്‍ നെറ്റ്‌വര്‍ക്ക് എന്‍ജിനീയറുമായിരുന്ന അഹ്്മദ് ശഫീഖ് (34) ആണ് മരിച്ചത്. ബര്‍വ വില്ലേജിലെ ഒരു ജിംനേഷ്യത്തിലുള്ള സ്വിമ്മിങ് പൂളിലാണ് വ്യാഴാഴ്ച രാത്രി അപകടമുണ്ടായത്. കുളിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായതാണ് വെള്ളത്തില്‍ മുങ്ങാന്‍ കാരണമായതെന്നാണ് വിവരം. ഒരു മാസം മുമ്പാണ് ഹമദില്‍ ജോലിയില്‍ പ്രവേശിച്ചത്. നാട്ടിലുള്ള ഭാര്യ ഒരു പെണ്‍കുഞ്ഞിനു ജന്‍മം നല്‍കിയ ദിവസമാണ് ശഫീഖിന് ദുരന്തമുണ്ടായത്. മറ്റൊരു കുഞ്ഞുകൂടിയുണ്ട്. മണക്കടവ് സുലൈമാന്‍ ഹാജിയാണ് പിതാവ്. മാതാവ്: റംലത്ത്. ഭാര്യ: ഷാന്‍ഫിയത്ത്. സഹോദരിമാര്‍ ഡോ. ശഫീന, ഡോ. ശിഫാന. ഹമദ് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നടപടികള്‍ക്കു ശേഷം നാട്ടിലേക്കു കൊണ്ടുപോകുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. നേരത്തേ നാട്ടില്‍ മനോരമ ന്യൂസില്‍ ബ്രോഡ്കാസ്റ്റ് എന്‍ജിനീയറായി ജോലി ചെയ്തിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക