|    Sep 20 Wed, 2017 12:09 am
FLASH NEWS
Home   >  Todays Paper  >  page 11  >  

യുവ ഇന്ത്യ ഇന്ന് സിംബാബ്‌വെയ്‌ക്കെതിരേ

Published : 11th June 2016 | Posted By: mi.ptk

dhoni-bangarഹരാരെ: ഇന്ത്യയുടെ പരീക്ഷണ ക്രിക്കറ്റ് ടീമിന്റെ സിംബാബ്‌വെ പര്യടനത്തിന് ഇന്നു തുടക്കമാവും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30 ന് ആരംഭിക്കുന്ന ഒന്നാം ഏകദിനത്തില്‍ യുവ ഇന്ത്യ സിംബാബ്‌വെയുമായി ഏറ്റുമുട്ടും. മൂന്ന് ഏകദിനങ്ങളും മൂന്നു ട്വന്റികളുമാണ് ഇന്ത്യ സിംബാബ് വെയില്‍ കളിക്കുക. രണ്ടാം ഏകദിനം 13നും മൂന്നാം ഏകദിനം 15നുമാണ്. 18, 20, 22 തിയ്യതികളിലാണ് ട്വന്റി മല്‍സരങ്ങള്‍.ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയൊഴികെ ഇന്ത്യന്‍ ടീമിലുള്ള മറ്റുള്ളവരെല്ലാം അനുഭവസമ്പത്ത് കുറഞ്ഞവരും പുതുമുഖങ്ങളുമാണ്. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ മികച്ച പ്രകടനത്തിലൂടെ സെലക്റ്റര്‍മാരുടെ പ്രശംസ പിടിച്ചുപറ്റാനുള്ള മികച്ച അവസരമാണ് ഇവര്‍ക്കു ലഭിച്ചിരിക്കുന്നത്. മറുനാടയന്‍ മലയാളി കരുണ്‍ നായരും ടീമിലുണ്ട്. താല്‍ക്കാലിക കോച്ച് സഞ്ജയ് ബാംഗറാണ് പരമ്പരയില്‍ ഇന്ത്യയെ പരിശീലിപ്പിക്കുന്നത്.ഇന്ത്യന്‍ ടീം: ധോണി (ക്യാപ്റ്റന്‍), അമ്പാട്ടി റായുഡു, ലോകേഷ് രാഹുല്‍, മനീഷ് പാണ്ഡെ, കരുണ്‍ നായര്‍, ധവാല്‍ കുല്‍ക്കര്‍ണി, മന്‍ദീപ് സിങ്, അക്ഷര്‍ പട്ടേല്‍, ഫൈസ് ഫസല്‍, കേദാര്‍ യാദവ്, റിഷി ധവാന്‍, ജസ്പ്രീത് ബുംറ, യുസ്‌വേന്ദ്ര ചഹാല്‍, ബരീന്ദര്‍ സ്രാന്‍, ജയ്‌ദേവ് ഉനാട്കട്ട്, ജയന്ത് യാദവ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക