|    Jun 23 Sat, 2018 12:44 am
FLASH NEWS
Home   >  Todays Paper  >  page 11  >  

യുവേഫ സൂപ്പര്‍ കപ്പില്‍ ക്രിസ്റ്റ്യാനോയ്ക്ക് കളിക്കാനാവില്ല

Published : 14th July 2016 | Posted By: SMR

മാഡ്രിഡ്: പരിക്കിനെത്തുടര്‍ന്ന് റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് അടുത്ത മാസം നടക്കാനിരിക്കുന്ന യുവേഫ സൂപ്പ ര്‍ കപ്പില്‍ കളിക്കാനാവില്ല.
ചാംപ്യന്‍സ് ലീഗ് ജേതാക്കളായ റയലും യൂറോപ ലീഗ് വിജയിക ളായ സ്പാനിഷ് ടീം സെവിയ്യയും തമ്മിലാണ് സൂപ്പര്‍ കപ്പിനായി പോരടിക്കുന്നത്.
യൂറോ കപ്പ് ഫൈനലില്‍ ഫ്രാന്‍സിനെതിരേ കളിക്കുന്നതിനിടെയാണ് ക്രിസ്റ്റ്യാനോയുടെ കാല്‍മുട്ടിനു പരിക്കുപറ്റിയത്. പരിശോധയില്‍ പരിക്ക് ഗൗരവമുള്ളതാണെന്നു കണ്ടെത്തിയിട്ടുണ്ട്. ആറു മുതല്‍ എട്ടാഴ്ച വരെയെങ്കിലും അദ്ദേഹത്തിനു വിശ്രമം വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss