|    Jun 22 Fri, 2018 12:57 pm
FLASH NEWS
Home   >  Sports  >  Football  >  

യുവേഫ വനിതാ യൂറോ 2017: ഡെന്‍മാര്‍ക്കിനെ തകര്‍ത്ത് ഹോളണ്ടിന് കിരീടം

Published : 7th August 2017 | Posted By: ev sports


ആംസ്റ്റര്‍ഡാം: യുവേഫ വനിതാ യൂറോ 2017 കിരീടം ഹോളണ്ടിന്. ഫൈനലില്‍ ഡെന്‍മാര്‍ക്കിനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ഹോളണ്ടിന്റെ പെണ്‍ താരങ്ങള്‍ വിജയം ചൂടിയത്. ഹോളണ്ടിന്റെ വനിതാ ഫുട്‌ബോള്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മേജര്‍ കിരീടം ടീം സ്വന്തമാക്കുന്നത്. ഹോളണ്ട് സ്‌ട്രൈക്കര്‍ വിവിയാനി മിഡേമ ഇരട്ടഗോളുകള്‍ നേടി തിളങ്ങി.
അതേ സമയം ആറ് തവണ ചാംപ്യന്‍പട്ടം സ്വന്തമാക്കിയ ജര്‍മനിയെ ക്വാര്‍ട്ടറില്‍ അട്ടിമറിച്ച്  ഫൈനലില്‍ ബൂട്ട്‌കെട്ടിയ ഡെന്‍മാര്‍ക്കിന് പക്ഷേ ഹോളിണ്ടിനോട് മുട്ടുമടക്കേണ്ടി വന്നു. ഡെന്‍മാര്‍ക്ക് കളിക്കുന്ന ആദ്യത്തെ യൂറോ ഫൈനല്‍ കൂടിയായിരുന്നു ഇത്. മല്‍സരത്തിന്റെ എട്ടാം മിനിറ്റില്‍ കിക്ക വാനിലൂടെ ഡെന്‍മാര്‍ക്കാണ് ആദ്യം അക്കൗണ്ട് തുറന്നത്. എന്നാല്‍ വിവിയാനി അധികം വൈകാതെ ഗോള്‍ മടക്കി. 28ാം മിനിറ്റില്‍ ലിക്കി മാര്‍ട്ടന്‍സിലൂടെ ഹോളണ്ട് മുന്നിലെത്തി. എന്നാല്‍ അഞ്ച് മിനിറ്റിനുള്ളില്‍ ക്യാപ്റ്റന്‍ പെര്‍നില്‍ ഹാര്‍ഡറിലൂടെ ഡെന്‍മാര്‍ക്ക് ഗോള്‍മടക്കി. മല്‍സരം 2-2 സമനിലയിലേക്ക്. പക്ഷേ ഡെന്‍മാര്‍ക്കിന്റെ പ്രതിരോധത്തെ കീറിമുറിച്ച് ഹോളണ്ട് ക്യാപ്റ്റന്‍ ഷെരിഡ സ്‌പൈറ്റ്‌സ് ടീമിനെ മുന്നിലെത്തിച്ചു. 89ാം മിനിറ്റില്‍ വിവിയാനി തന്റെ രണ്ടാം ഗോളും കണ്ടെത്തിയതോടെ നിശ്ചിത സമയം പൂര്‍ത്തിയായപ്പോള്‍ 4-2 ന്റെ തകപ്പന്‍ ജയം ഹോളണ്ടിനൊപ്പം നിന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss