|    May 22 Tue, 2018 6:50 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

യുവേഫ: ബാഴ്‌സയും സിറ്റിയും നോക്കൗട്ട്‌റൗണ്ടില്‍

Published : 25th November 2016 | Posted By: SMR

എഡിന്‍ബറോ/ബെര്‍ലിന്‍: മുന്‍ ചാംപ്യന്‍മാരായ ബാഴ്‌സലോണയും ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും യു വേഫ ചാംപ്യന്‍സ് ലീഗിന്റെ പ്രീക്വാര്‍ട്ടറിലേക്ക് കുതിച്ചു.
ഇതോടെ പ്രീക്വാര്‍ട്ടറിലെ ത്തിയ ടീമുകളുടെ എണ്ണം 12 ആ യി. റയല്‍ മാഡ്രിഡ്, അത്‌ലറ്റി കോ മാഡ്രിഡ്, ലെസ്റ്റര്‍ സിറ്റി, മൊണാക്കോ, ആഴ്‌സനല്‍, ബയേര്‍ ലെവര്‍ക്യുസന്‍, ബയേ ണ്‍ മ്യൂണിക്ക്, ബൊറൂസ്യ ഡോട്മുണ്ട്, യുവന്റസ്, പിഎസ്ജി എന്നിവരാണ് നേരത്തേ നോക്കൗട്ട്‌റൗണ്ടില്‍ സ്ഥാനമുറപ്പിച്ച ടീമുകള്‍.
കഴിഞ്ഞ ദിവസം നടന്ന അ ഞ്ചാം റൗണ്ട് ഗ്രൂപ്പ് മല്‍സരത്തി ല്‍ ജയിച്ചാണ് ബാഴ്‌സയുടെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം.
ഗ്രൂപ്പ് സിയില്‍ സ്‌കോട്ടിഷ് ചാംപ്യ ന്‍മാരായ കെല്‍റ്റിക്കിനെ ബാഴ്‌സ അവരുടെ മൈതാനത്ത് 2-0ന് തകര്‍ക്കുകയായിരുന്നു. ഇതേ ഗ്രൂപ്പില്‍ ജര്‍മന്‍ ടീം ബൊറൂസ്യ മോകെന്‍ഗ്ലാഡ്ബാച്ചുമായി 1-1ന്റെ സമനില പാലിച്ചാണ് സിറ്റി മുന്നേറിയത്.
മറ്റു മല്‍സരങ്ങളില്‍ ഗ്രൂപ്പ് എയില്‍ ആഴ്‌സനല്‍ പിഎസ്ജിയുമായി 2-2നും ബാസല്‍ ല്യുഡോഗോറെറ്റ്‌സുമായും (0-0) സമനിലയില്‍ പിരിഞ്ഞു. ഗ്രൂപ്പ് ബിയില്‍ ബെസിക്റ്റസ്-ബെന്‍ഫിക്ക (3-3), നാപ്പോളി-ഡയ നാ മോ കീവ് (0-0) മല്‍സരങ്ങളും സമനിലയില്‍ കലാശിച്ചു. ഗ്രൂപ്പ് ഡിയില്‍ ജര്‍മന്‍ ചാംപ്യന്‍മാരായ ബയേണിനെ റഷ്യന്‍ ടീം റോ സ്‌തോവ് 2-3ന് അട്ടിമറിച്ചതാണ് കഴിഞ്ഞ ദിവസത്തെ ഏറ്റ വും വലിയ ഹൈലൈറ്റ്. ഇതേ ഗ്രൂപ്പില്‍ പിസ്‌വിയെ 2-0നു തോ ല്‍പ്പിച്ച് അത്‌ലറ്റികോ കരുത്തുകാട്ടി.
മെസ്സി ഡബിളില്‍ ബാഴ്‌സ മിന്നി
അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ഇരട്ടഗോളാണ് കെല്‍റ്റിക്കിനെതിരേ ബാഴ്‌സയെ അനായാസ വിജയത്തിലേക്കു നയിച്ചത്. 24, 56 മിനിറ്റുകളിലാണ് മെസ്സി വലകുലുക്കിയത്. ഈ സീസണില്‍ നാലു ചാംപ്യന്‍സ് ലീഗ് മല്‍സരങ്ങളില്‍ നിന്നായി 29കാരനായ മെസ്സിയുടെ ഗോള്‍സമ്പാദ്യം ഇതോടെ ഒമ്പതായി.
സ്പാനിഷ് ലീഗില്‍ കഴിഞ്ഞയാഴ്ച മാലഗയുമായി ബാഴ്‌സ ഗോള്‍രഹിത സമനില കൊണ്ടു തൃപ്തിപ്പെട്ട മല്‍സരം നഷ്ടമായ മെസ്സി ഇരട്ടഗോളോടെ ഉജ്ജ്വല തിരിച്ചുവരവ് നടത്തുകയായിരുന്നു.
അതേസമയം, ജര്‍മനിയില്‍ നടന്ന കളിയില്‍ ഒരു ഗോളിനു പിറകില്‍ നിന്ന ശേഷമാണ് ബൊറൂസ്യക്കെതിരേ സിറ്റി 1-1ന്റെ സമനില പിടിച്ചുവാങ്ങിയത്. 23ാം മിനിറ്റില്‍ റാഫേലിലൂടെ ബൊറൂസ്യ അക്കൗണ്ട് തുറന്നിരുന്നു.
എന്നാല്‍ ഒന്നാംപകുതിയുടെ ഇഞ്ചുറിടൈമില്‍ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ ഡേവിഡ് സില്‍വ സിറ്റിയെ തോല്‍വിയില്‍ നിന്നു രക്ഷിച്ചു.
51ാം മിനിറ്റില്‍ ക്യാപ്റ്റന്‍ കൂടിയായ ലാര്‍സ് സ്റ്റിന്‍ഡ്ല്‍ ര ണ്ടാം മഞ്ഞക്കാര്‍ഡും കണ്ടു പുറത്തുപോയതിനെത്തുടര്‍ന്ന് 10 പേരുമായാണ് ബൊറൂസ്യ പോരാടിയത്.
ജര്‍മനിയില്‍ കൊടുത്താല്‍ റഷ്യയില്‍ കിട്ടും
സ്വന്തം കാണികള്‍ക്കു മുന്നില്‍ നടന്ന ആദ്യപാദത്തില്‍ വമ്പന്‍ ജയമാഘോഷിച്ച ബയേണിന് എവേ മല്‍സരത്തില്‍ റഷ്യന്‍ ടീം റോസ്‌തോവിന്റെ ചുട്ട മറുപടി. ഒന്നാംപാദത്തില്‍ എതിരില്ലാത്ത അഞ്ചു ഗോളുകളുടെ വിജയമാഘോഷിച്ച ബയേണിനെ റോസ്‌തോവ് സ്വന്തം മൈതാനത്ത് 2-3ന് ഞെട്ടിക്കുകയായിരുന്നു.
നേരത്തേ തന്നെ പ്രീക്വാര്‍ട്ടറിലെത്തിയതിനാല്‍ മല്‍സരഫലം ബയേണിനെ ബാധിക്കില്ല. സെര്‍ദര്‍ അസ്‌മോന്‍ (44ാം മിനിറ്റ്), ദിമിത്രി പൊലോസ് (50), ക്രിസ്റ്റിയന്‍ നൊബോവ (67) എന്നിവരാണ് റോസ്‌തോവിന്റെ സ്‌കോറര്‍മാര്‍.
ഡഗ്ലസ് കോസ്റ്റയും യുവാന്‍ ബെര്‍നറ്റും ബയേണിന്റെ ഗോളുകള്‍ മടക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss