യുവേഫ ടീം ഓഫ് ദി ഇയര്‍: ബാഴ്സലോണയ്ക്ക് ആധിപത്യം
Published : 9th January 2016 | Posted By: SMR
ലണ്ടന്‍: കഴിഞ്ഞ സീസണിലെ യൂറോപ്യന്‍ ലീഗുകളില്‍ തിളങ്ങിയ താരങ്ങളെ ഉള്‍പ്പെടുത്തിയുള്ള യുവേഫ ടീം ഓഫ് ദി ഇയറില്‍ ബാഴ്സലോണയ്ക്ക് ആധിപത്യം. 11 അംഗ ടീമിലെ അഞ്ചു താരങ്ങളും ബാഴ്സയില്‍ നിന്നാണ്.
ക്യാപ്റ്റനും അര്‍ജന്റീന സൂപ്പര്‍ താരവുമായ ലയണല്‍ മെ സ്സി, ബ്രസീലിയന്‍ സ്റ്റാര്‍ നെയ്മ ര്‍ എന്നിവരെക്കൂടാതെ ഡാനിയേല്‍ ആല്‍വസ്, ജെറാര്‍ഡ് പിക്വെ, ആന്ദ്രെസ് ഇനിയേസ്റ്റ എന്നിവരാണ് ബാഴ്സയില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ ഉജ്ജ്വല ഫോമിലുള്ള ഉറുഗ്വേ സ്ട്രൈക്കര്‍ ലൂയിസ് സുവാറസ് തഴയപ്പട്ടു.
സ്പെയിനില്‍ ബാഴ്സയുടെ ബദ്ധവൈരികളായ റയല്‍ മാഡ്രിഡില്‍ നിന്നു സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ജെയിംസ് റോഡ്രിഗസ്, സെര്‍ജിയോ റാമോസ് എന്നിവര്‍ ടീമിലെത്തി.
ബയേണ്‍ മ്യൂണിക്കില്‍ നിന്ന് മാന്വല്‍ നുയറിനും ഡേവിഡ് അലാബയ്ക്കുമാണ് നറുക്കുവീണത്. യുവന്റസ് പ്ലേമക്കര്‍ പോള്‍ പോഗ്ബയാണ് ടീമിലെ മറ്റൊരു അംഗം.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.