|    Jun 25 Mon, 2018 11:28 am
FLASH NEWS
Home   >  Sports  >  Football  >  

യുവേഫ ചാംപ്യന്‍സ് ലീഗ് കിരീടം റയല്‍ മാഡ്രിഡിന്

Published : 4th June 2017 | Posted By: ev sports


ഡിഫ്: യുവന്റസുമായുള്ള മല്‍സരത്തിന് മുമ്പ് റയല്‍ മാഡ്രിഡ് പരിശീലകന്‍ സിദാന്‍ പറഞ്ഞ വാക്കുകള്‍ യാഥാര്‍ത്യമായി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫുട്‌ബോളിനായി ജനിച്ചവനാണ് അദ്ദേഹത്തിന്റെ മികവില്‍ ഞങ്ങള്‍ കിരീടം നേടുക തന്നെ ചെയ്യു. സിദാന്റ മുന്‍വിധി ശരിവെച്ചുകൊണ്ട് റൊണാള്‍ഡഡോ നേടിയ ഇരട്ടഗോളുകള്‍ റയലിനെ ചാംപ്യന്‍സ് ലീഗിലെ രാജാക്കന്‍മാരാക്കി. ആവേശ ഫൈനലില്‍ യുവന്റസിനെ 4-1 എന്ന സ്‌കോറിനാണ് റഫയല്‍ മുട്ടുകുത്തിച്ചത്. ഇതോടെ ചരിത്രത്തിലാധ്യമായി യൂറോ കിരീടംനിലനിര്‍ത്തുന്ന ആദ്യ ടീമെന്ന ബഹുമതിയും റയല്‍ സ്വന്തമാക്കി. കാസ്മിറോസും മാര്‍കോ അസന്‍സിയോയും റയലിനായി ലക്ഷ്യം കണ്ടു.
21ാം മിനിറ്റില്‍ ഡാനിയല്‍ കാര്‍വയാലിലൂടെ പെനല്‍റ്റി ബോക്‌സില്‍ ലഭിച്ച പന്തിനെ റൊണാള്‍ഡോ തന്റെ മാജിക്കല്‍ ടെച്ചിലൂടെ വലയിലെത്തിച്ചു. എന്നാല്‍ 27ാം മിനിറ്റില്‍ മരിസോ മാന്‍സുകിച് ബൈസിക്കില്‍ കിക്കിലൂടെ റയലിന്റെ ഗോള്‍ പോസ്റ്റ് കുലുക്കി. ആദ്യ പകുതി 1-1
രണ്ടാം പകുതിയില്‍ കരിമ്പിന്‍ കാട്ടിലിറങ്ങിയ കാട്ടാനയെപ്പോലെ യുവന്റസിന് നിഷ്പ്രഭമാക്കി കളിക്കളത്തി പന്തുമായി കുതിച്ച് പാഞ്ഞ റയല്‍ ബുഫണെ മൂന്നുവട്ടം കൂടി നാണം കെടുത്തി. 61ാം മിനിറ്റില്‍ 30 വാര അകലെ നിന്ന് കാസ്മിറോ തൊടുത്ത ഷോട്ട് വലയിലെത്തിയതോടെ റയല്‍ ലീഡ് നേടി. 64ാം മിനിറ്റില്‍ റൊണാള്‍ഡോയും 94ാം മിനിറ്റില്‍ അസന്‍സിയോയും ലക്ഷ്യം കണ്ടതോടെ ഇതിഹാസ ജയം റയലിനൊപ്പം നിന്നു. 12 ഗോളുകളുമായി ക്രിസ്റ്റ്യനോ റൊണാള്‍ഡോ ചാംപ്യന്‍സ് ലീഗിലെ ടോപ് സ്‌കോററായി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss