|    Jul 18 Wed, 2018 10:01 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

യുവേഫ ചാംപ്യന്‍സ് ലീഗ്: ഇന്ന് ബാഴ്‌സ-സിറ്റി ത്രില്ലര്‍

Published : 19th October 2016 | Posted By: SMR

മാഡ്രിഡ്/ ബെര്‍ലിന്‍: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഫൈനലിനു തുല്യമായ ത്രില്ലറില്‍ ഇന്നു മുന്‍ ജേതാക്കളായ ബാഴ്‌സലോണയും ഇംഗ്ലീഷ് പവര്‍ഹൗസുകളായ മാഞ്ചസ്റ്റര്‍ സിറ്റിയും അങ്കംകുറിക്കും. ഗ്രൂപ്പ് സിയിലാണ് ഈ കിടിലന്‍ പോരാട്ടം നടക്കുന്നത്. ബയേണ്‍ മ്യൂണിക്ക്, പിഎസ്ജി, ആഴ്‌സനല്‍, അത്‌ലറ്റികോ മാഡ്രിഡ്, നാപ്പോളി എന്നിവരും മൂന്നാംറൗണ്ട് മ ല്‍സരങ്ങള്‍ക്കിറങ്ങുന്നുണ്ട്.
ഗ്രൂപ്പ് ഡിയില്‍ ഡച്ച് ടീം പിഎസ്‌വി ഐന്തോവനുമായാണ് ബയേണ്‍ ഏറ്റുമുട്ടുന്നത്. മറ്റൊരു കളിയില്‍ അത്‌ലറ്റികോ മാഡ്രിഡ് റഷ്യന്‍ ക്ലബ്ബായ റോസ്‌തോവിനെ നേരിടും.
ഗ്രൂപ്പ് എയില്‍ ആഴ്‌സനല്‍ ല്യുഡോഗോറെറ്റ്‌സുമായും പിഎസ്ജി എഫ്‌സി ബാസെലുമായും ഗ്രൂപ്പ് ബിയില്‍ നാപ്പോളി ബെസിക്റ്റസുമായും ഡയനാമോ കീവ് ബെന്‍ഫിക്കയുമായും ഗ്രൂപ്പ് സിയില്‍ കെല്‍റ്റിക്ക് ബൊറൂസ്യ മോകെന്‍ഗ്ലാഡ്ബാച്ചുമായും മാറ്റുരയ്ക്കും.
ബാഴ്‌സലോണ ഃ മാഞ്ചസ്റ്റര്‍ സിറ്റി
തുടര്‍ച്ചയായ രണ്ടു വിജയങ്ങളുമായി കുതിക്കുന്ന ബാഴ്‌സലോണ മൂന്നാം ജയത്തോടെ നോക്കൗട്ട് റൗണ്ടിനു തൊട്ടരികിലെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്നു ഹോംഗ്രൗണ്ടായ കാംപ്‌നൂവിലേക്ക് സിറ്റിയെ ക്ഷണിക്കുന്നത്. ആറു പോയിന്റുമായി ഗ്രൂപ്പ് സിയില്‍ ഒന്നാമതാണ് ബാഴ്‌സ. ഓരോ വിജയവും സമനിലയുമടക്കം നാലു പോയിന്റുള്ള സിറ്റിയാണ് രണ്ടാംസ്ഥാനത്ത്.
മുന്‍ ബാഴ്‌സ കോച്ച് പെപ് ഗ്വാര്‍ഡിയോള സിറ്റി കോച്ചായ ശേഷം ആദ്യമായി തന്റെ പഴയ ശിഷ്യന്‍മാരുമായി നേര്‍ക്കുനേ ര്‍ വരുന്ന മല്‍സരം കൂടിയാണിത്. സമനിലയല്ല ജയം തന്നെയാണ് ഇന്നു സിറ്റിയുടെ ലക്ഷ്യമെന്ന് ഗ്വാര്‍ഡിയോള വ്യക്തമാക്കി.
പരിക്കുമൂലം നാലാഴ്ചയോളം കളിക്കളത്തിനു പുറത്തിരുന്ന ശേഷം കഴിഞ്ഞ കളിയില്‍ ഗോളുമായി തിരിച്ചുവന്ന അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി തന്നെയാവും ഇന്നു ബാഴ്‌സയുടെ തുറുപ്പുചീട്ട്. മെസ്സിക്കൊപ്പം സൂപ്പര്‍ താരങ്ങളായ ബ്രസീലിന്റെ നെയ്മറും ഉറുഗ്വേയുടെ ലൂയിസ് സുവാറസും ചേരുന്നതോടെ സിറ്റി ഡിഫന്റര്‍മാര്‍ക്ക് കാര്യങ്ങള്‍ കടുപ്പമാവും.
മറുഭാഗത്ത് മെസ്സിയുടെ നാട്ടുകാരനും അടുത്ത കൂട്ടുകാരനുമായ സെര്‍ജിയോ അഗ്വേറോയാണ് സിറ്റിയുടെ ആക്രമണങ്ങള്‍ക്കു ചുക്കാന്‍പിടിക്കുക. മധ്യനിരയില്‍ കെവിന്‍ ഡിബ്രൂയ്ന്‍, ഡേവിഡ് സില്‍വ എന്നിവരുടെ സാന്നിധ്യം സിറ്റിയെ കൂടുതല്‍ അപകടകാരികളാക്കും. കഴിഞ്ഞ സീസണില്‍ ബാഴ്‌സ വിട്ട കൊളംബിയന്‍ ഗോള്‍കീപ്പര്‍ ക്ലോഡി യോ ബ്രാവോ ആദ്യമായി ബാഴ്‌സയ്‌ക്കെതിരേ കളിക്കുന്ന മല്‍സരം കൂടിയാണ് ഇന്നത്തേത്.
ഡിഫന്റര്‍ ജോര്‍ഡി ആല്‍ബ, സെര്‍ജി റോബര്‍ട്ടോ, ഗോള്‍കീപ്പര്‍ ജാസ്പര്‍ സില്ലെസന്‍ എന്നിവര്‍ ബാഴ്‌സയ്ക്കായി കളിക്കാന്‍ സാധ്യത കുറവാണ്. മറുഭാഗത്ത് ബക്കാരി സാന്യയും ഫാബിയന്‍ ഡെല്‍ഫും സിറ്റി നിരയിലുമുണ്ടാവില്ല.
വിജയവഴിയില്‍ തിരിച്ചെത്താന്‍ ബയേണ്‍
കഴിഞ്ഞ ഗ്രൂപ്പ് മല്‍സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡിനോട് എതിരില്ലാത്ത ഒരു ഗോളിനു പരാജയപ്പെട്ട ജര്‍മന്‍ ചാംപ്യന്‍മാരായ ബയേണ്‍ വിജയവഴിയില്‍ തിരിച്ചെത്താനുറച്ചാണ് ബൂട്ടണിയുന്നത്. സ്വന്തം കാണികള്‍ക്കു മുന്നില്‍ ഡച്ച് ടീം പിഎസ്‌വിക്കതിരേ വമ്പന്‍ വിജയം കൊയ്യാനുള്ള ഒരുക്കത്തിലാണ് ബയേണ്‍.
മറുഭാഗത്ത് തുടര്‍ച്ചയായി രണ്ടു കളികളിലും ജയിച്ച് ഗ്രൂപ്പില്‍ തലപ്പത്തു നില്‍ക്കുന്ന അത്‌ലറ്റികോ വിജയക്കുതിപ്പ് തുടരാമെന്ന ആത്മവിശ്വാസത്തിലാണ്. ദുര്‍ബലരായ റോസ്‌തോവിനെിരേ അവരുടെ മൈതാനത്ത് അത്‌ലറ്റികോയ്ക്ക് ജയത്തിനായി അധികം വിയര്‍ക്കേണ്ടിവരില്ലെന്നാണ് വിലയിരുത്തല്‍.
മുന്നേറ്റം തുടരാന്‍ ആഴ്‌സനലും പിഎസ്ജിയും
ആദ്യ മല്‍സരത്തില്‍ സമനില വഴങ്ങേണ്ടിവന്നെങ്കിലും രണ്ടാമത്തെ കളിയില്‍ ജയത്തോടെ തിരിച്ചുവന്ന ആഴ്‌സനലും പിഎസ്ജിയും ഗ്രൂപ്പ് എയില്‍ മുന്നേറ്റം തുടരാനുള്ള ഒരുത്തത്തിലാണ്. നാലു പോയിന്റ് വീതം നേടി പിഎസ്ജിയും ആഴ്‌സനലും ഗ്രൂപ്പില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലുണ്ട്.
ഇന്ന് ഇരുടീമുകളും വിജയിച്ചാല്‍ ഗ്രൂപ്പിലെ മറ്റു രണ്ടു ടീമുക ളായ ല്യുഡോഗോറെറ്റ്‌സ്, ബാസെല്‍ എന്നിവര്‍ പുറത്താവലിന്റെ വക്കിലെത്തും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss