|    Oct 17 Wed, 2018 10:00 pm
FLASH NEWS
Home   >  Sports  >  Football  >  

യുവേഫ ചാംപ്യന്‍സ് ലീഗിന് നാളെ തുടക്കം; ബാഴ്‌സലോണയ്ക്ക് എതിരാളി യുവന്റസ്‌

Published : 11th September 2017 | Posted By: ev sports

– ചെല്‍സി – ഖറാബാഗ് ( രാത്രി 12.15 മുതല്‍ സോണി ടെന്‍ 3)
– ബാഴ്‌സലോണ – യുവന്റസ് ( രാത്രി 12.15 മുതല്‍ സോണി ടെന്‍ 2)
– ബയേണ്‍ മ്യൂണിക്ക് – ആന്‍ഡര്‍ലെചന്റ് ( രാത്രി 12.15 മുതല്‍ സോണി സിക്‌സില്‍)
– മാഞ്ചസ്റ്റര്‍ യുനൈറ്റഡ് – ബേസല്‍ ( രാത്രി 12. 15 മുതല്‍ സോണി ടെന്‍ 1)

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനും സ്പാനിഷ് ലീഗിനും ചെറിയ ഇടവേള നല്‍കി യുവേഫ ചാംപ്യന്‍സ് ലീഗിന് നാളെ (12-09-2017) കളമുണരും.
സ്പാനിഷ് ലീഗ് കരുത്തന്‍മാരായ ബാഴ്‌സലോണ ഇറ്റാലിയന്‍ സൂപ്പര്‍ ക്ലബായ യുവന്റസുമായി കൊമ്പ്‌കോര്‍ക്കും. നെയ്മര്‍ ബാഴ്‌സലോണ വിട്ടതിന് ശേഷം ക്ലബ് നേരിടുന്ന ഏറ്റവും വലിയ എതിരാളികളാണ് യുവന്റസ്‌. സ്പാനിഷ് ലീഗിലെ അവസാന മല്‍സരത്തില്‍ എസ്പാന്യോളിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തോല്‍പ്പിച്ച ആത്മവിശ്വാസത്തോടെയാണ് ബാഴ്‌സലോണ യുവന്റസിനെതിരെ ബൂട്ടണിയുന്നത്. ലയണല്‍ മെസ്സിയുടെ ഉജ്വല ഫോമിനൊപ്പം പരിക്ക് മാറി ലൂയിസ് സുവാരവസും ബാഴ്‌സലോണയില്‍ തിരിച്ചെത്തിയത് ടീമിന്റെ കരുത്തുയര്‍ത്തിയിട്ടുണ്ട്. അതേ സമയം ഇറ്റാലിയന്‍ ലീഗില്‍ ചിയാവോയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ച കളി മികവുമായാണ് യുവന്റസ് ഇറങ്ങുന്നത്. ചാംപ്യന്‍സ് ലീഗിന്റെ അവസാന സീസണില്‍ ഫൈനല്‍ കളിച്ച യുവന്റസിന് റയല്‍ മാഡ്രിഡിന് മുന്നില്‍ കിരീടം അടിയറവ് വെക്കേണ്ടി വന്നെങ്കിലും ഇത്തവണ കിരീടം തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് യുവന്റസ് ഇറങ്ങുന്നത്. അവസാമായി ഇരു ടീമുകളും മുഖാമുഖം വന്ന മല്‍സരത്തില്‍ 2-1ന്റെ ജയം ബാഴ്‌സലോണയ്‌ക്കൊപ്പമായിരുന്നു.

ചെല്‍സിപ്പടയും ഇന്ന് കളത്തില്‍
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ നിലവിലെ ചാംപ്യന്‍മാരായ ചെല്‍സി അസര്‍ബെയ്ജാന്‍ ക്ലബായ ഖറാബാഗുമായി പോരടിക്കും. പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണില്‍ അഭിമാനകരമായ തുടക്കം ലഭിക്കാതിരുന്ന ചെല്‍സി ചാംപ്യന്‍സ് ലീഗില്‍ വിജയത്തോടെ തുടങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകരുള്ളത്. അവസാന മല്‍സരത്തില്‍ ചെല്‍സി 2-1 ന് ലെസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ചപ്പോള്‍ ഗബാലയെ 2-1 ന് ഖറാബാഗും പരാജയപ്പെടുത്തിയിരുന്നു. ഈ അടുത്തിടയ്‌ക്കൊന്നും ഇരു ടീമുകളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയിട്ടില്ലാത്തതിനാല്‍ കണക്കുകളില്‍ ആധിപത്യം അര്‍ക്കും അവകാശപ്പെടാനാവില്ല.

വമ്പ് കാട്ടാന്‍ ബയേണ്‍ മ്യൂണിക്കും
ജര്‍മന്‍ സൂപ്പര്‍ ക്ലബായ ബയേണ്‍ മ്യൂണിക്കിന്റെ ആദ്യ മല്‍സരത്തിലെ എതിരാളി ബെല്‍സിയന്‍ ക്ലബായ ആന്‍ഡര്‍ലെചന്റാണ്. അവസാന മല്‍സരത്തില്‍ ഹോഫന്‍ഹെയ്മിനോട് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയ ബയേണ്‍ മ്യൂണിക്ക്് തോല്‍വി ഭാരത്തോടെ ഇറങ്ങുമ്പോള്‍ 3-2ന് ലോക്കറെനെ വീഴ്ത്തിയ കരുത്തിലാണ് ആന്‍ഡര്‍ലെചന്റ് ബൂട്ടുകെട്ടുന്നത്.
2008ലാണ്് ഇരു ടീമുകളും അവസാനമായി നേര്‍ക്കുനേര്‍ വന്നത്.അന്ന് 2-1 ന്റെ ജയം ആന്‍ഡര്‍ലെചന്റിനൊപ്പമായിരുന്നു.

വിജയം തുടരാന്‍ യുനൈറ്റഡിറങ്ങും
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തന്‍മാരുടെ ക്ലബായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മികവിനെ തടുത്തിടാനെത്തുന്നത്് സ്വിസ് ക്ലബായ ബേസലാണ്. ജോസ് മൊറീഞ്ഞോ വിജയ തന്ത്രങ്ങളോതുന്ന യുനൈറ്റഡ് നിരയില്‍ പരിക്കിനെത്തുടര്‍ന്ന സൂപ്പര്‍ താരം സ്ലദാന്‍ ഇബ്രാഹിമോവിച് കളിക്കില്ല. അതേ പോലെ അവസാന മല്‍സരത്തില്‍ റെഡ്കാര്‍ഡ് കണ്ട എറിക് ബെര്‍ട്രാന്റും യുനൈറ്റഡ് നിരയില്‍ ഇന്ന് കളിക്കില്ല. ലീഗിലെ അവസാന മല്‍സരത്തില്‍ സ്‌റ്റോക് സിറ്റിയോട് 2-2 സമനില വഴങ്ങിയാണ് യുനൈറ്റഡ് ചാംപ്യന്‍സ് ലീഗിനിറങ്ങുന്നതെങ്കില്‍ ലൗസാനിയോട് 2-1ന് തോല്‍വി വഴങ്ങിയ ക്ഷീണവുമായാണ് ബേസല്‍ ഇന്ന് പോരിനിറങ്ങുന്നത്്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss