|    May 23 Tue, 2017 8:26 pm
FLASH NEWS

യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം: കൊലപാതകമെന്ന് ബന്ധുക്കള്‍

Published : 18th October 2016 | Posted By: Abbasali tf

മുക്കം: കോഴിഫാം ഉടമയായ യുവാവ് ഫാമില്‍ ഷോക്കേറ്റ് മരിച്ച സംഭവം ആസൂത്രിത കൊലപാതകമാണെന്ന് സംശയിക്കുന്നതായും കേസില്‍ സമഗ്രാന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്ത്. തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയില്‍ വടക്കേ പുറത്ത് ബിജുവിന്റെ (42) മരണം സംബന്ധിച്ചാണ് വിവാദമുയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് 27ന് വൈകുന്നേരമാണ്്്് ബിജുവിനെ കക്കാട്ട് പാറയിലെ ഫാമില്‍ ഷോക്കേറ്റ നിലയില്‍ കാണപ്പെട്ടത്. വീട്ടില്‍ നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ അകലെ സുഹൃത്ത് ബെന്നിയുടെ സ്ഥലത്താണ് ബിജു കോഴിഫാം നടത്തിയിരുന്നത്. ആദ്യം കൂട്ടായി ഫാം നടത്താനായിരുന്നു ഇരുവരും തിരുമാനിച്ചിരുന്നതെങ്കിലും പിന്നിട് ബെന്നി പിന്‍മാറുകയായിരുന്നുവത്രേ. ഫാം സ്ഥാപിച്ച സ്ഥലം പ്രേതബാധയുള്ള സ്ഥലമാണെന്നും ഫാം തന്റെ കുടുംബത്തിന് ദോഷമാണെന്നും അതിനാല്‍ ഒഴിവാക്കണമെന്നും സ്ഥലമുടമ ബിജുവിനോട് നിരന്തരം ആവശ്യപ്പെടാറുണ്ടായിരുന്നുവെന്നും എന്നാല്‍ ഫാമിനായി വന്‍ തുക ചെലവഴിച്ചതിനാല്‍ ബിജു പിന്‍മാറാന്‍ തയ്യാറായില്ല എന്നും പറയപ്പെടുന്നു. ഇത് സംബന്ധിച്ച് ഇരുവരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നതായി ബിജുവിന്റെ ഭാര്യ സിജിയും അവരുടെ മാതാവ് മേരിയും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഫാമില്‍ നിന്ന് അബദ്ധത്തില്‍ ഷോക്കേല്‍ക്കാനുള്ള സാധ്യതയില്ല. ഫാമിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡും യുഎസ്ബിയും കാണാതായതും ദുരൂഹമാണ്.നടപടിയാവശ്യപ്പെട്ട് വടകര റൂറല്‍ എസ്പിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല. പ്രതികളെന്നു സംശയിക്കുന്നവര്‍ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് അന്വേഷണം അട്ടമറിക്കാന്‍ ശ്രമിക്കുന്നതായും അവര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ നീതി തേടി കോടതിയെ സമീപിക്കുമെന്നും അവര്‍ വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day