|    Jun 19 Tue, 2018 2:23 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

യുവാവ് വെട്ടേറ്റ് മരിച്ചു; ഒരാള്‍ കസ്റ്റഡിയില്‍

Published : 19th May 2018 | Posted By: kasim kzm

മണ്ണഞ്ചേരി: വെട്ടേറ്റു ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ പ്രീതികുളങ്ങര ഗോപാലന്‍ പറമ്പില്‍ മധുവിന്റെയും സുശീലയുടെയും മകന്‍ സുജിത് (25) ആണു മരിച്ചത്. ഇന്നലെ പുലര്‍ച്ചെയാണു സംഭവം.
ആര്യാട് നോര്‍ത്ത് കോളനിയില്‍ കോര്‍ത്തുശ്ശേരിയില്‍ മോഷണം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നു മണ്ണഞ്ചേരി പോലിസ് എത്തിയപ്പോള്‍ യുവാവ് വെട്ടേറ്റു കിടക്കുന്നതാണു കണ്ടത്. ഉടന്‍ തന്നെ പോലിസും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകാതെ മരിച്ചു. വീട്ടുടമ സുജിത്ത് (35) നെ പോലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരുന്നു. ബന്ധുക്കളായ ഇവരുടെ വീട്ടില്‍ യുവാവ് അര്‍ധരാത്രി എന്തിനാണ് എത്തിയതെന്ന സംബന്ധിച്ച് ദുരൂഹത നിലനില്‍ക്കുന്നു. അതേസമയം യുവാവ് മോഷണത്തിന് എത്തിയതാണെന്നും അതല്ല കിടപ്പറയില്‍ ഒളിഞ്ഞുനോക്കാനെത്തിയതാണെന്നും പരസ്പര വിരുദ്ധമായാണു കസ്റ്റഡിയിലുള്ളയാള്‍ മൊഴിനല്‍കിയതെന്ന് പറയുന്നു. മാരാരിക്കുളം സിഐയാണ് കേസ് അന്വേഷിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss