|    Aug 15 Wed, 2018 2:52 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

യുവാവ് റോഡരുകില്‍ മരിച്ചനിലയില്‍; ഒരാള്‍ കസ്റ്റഡിയില്‍

Published : 7th August 2018 | Posted By: kasim kzm

കോന്നി: പ്രവാസിയായ യുവാവിനെ റോഡരുകില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അരുവാപ്പുലം മരുതിമൂട്ടില്‍ സോമന്‍പിള്ള സരസമ്മ ദമ്പതികളുടെ മകന്‍ സുരേഷ് കുമാറി(42)ന്റെ മൃതദേഹമാണ് ഞായറാഴ്ച്ച രാത്രി പതിനൊന്നോടെ അരുവാപ്പുലം പഞ്ചായത്തുപടിയ്ക്ക് സമീപത്തെ റോഡരുകില്‍ കണ്ടെത്തിയത്. ശരീരമാസകലം മര്‍ദ്ദനമേറ്റത്തിന്റെ പാടുകളുണ്ട്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലിസെത്തിയാണ് മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്ത് അരുവാപ്പുലം ഉഷസില്‍ വിപിന്‍ചന്ദ്രനെ പോലിസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തെപ്പറ്റി പോലിസ് പറയുന്നത് ഇങ്ങനെ: ഞാഴറാഴ്ച രാത്രി സുരേഷും വിപിനും ചേര്‍ന്ന് വിപിന്റെ കുഞ്ഞമ്മയുടെ വീടിനു മുന്നില്‍ നില്‍ക്കുമ്പോള്‍ വാക്കുതര്‍ക്കമുണ്ടായി. സാമ്പത്തികവും വസ്തു ഇടപാടുമാണ് തര്‍ക്കത്തിന് കാരണമായത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss