|    Jan 19 Fri, 2018 5:24 am
FLASH NEWS
Home   >  Kerala   >  

യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തിയ സംഭവം:പെണ്‍കുട്ടിയുടെ മൊഴിയെടുത്തു

Published : 15th July 2017 | Posted By: mi.ptk

പത്തനംതിട്ട: കടമ്മനിട്ടയില്‍ പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇതിന്റെ ഭാഗമായി കോട്ടയം മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന പെണ്‍കുട്ടിയില്‍ നിന്നും മൊഴിയെടുത്തു. തനിക്കൊപ്പം ഇറങ്ങിവരാഞ്ഞതിനാണ് യുവാവ് പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീ കൊളുത്തിയത്. തനിക്ക് യുവാവിനെ നേരത്തെ പരിചയമുണ്ടായിരുന്നു. ഈ ബന്ധം ഉപേക്ഷിച്ചതാണ് കൃത്യത്തിന് യുവാവിനെ പ്രേരിപ്പിച്ചതെന്നാണ് പോലീസിന് പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ പറയുന്നത്. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി ഐസിയുവിലാണ്.
വീട്ടില്‍വെച്ച് വെള്ളിയാഴ്ച രാത്രി എട്ടിനാണ് സംഭവം. കേസിലെ പ്രതി സജില്‍(20) എന്നയാള്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. പോലീസ് പറയുന്നതിങ്ങനെ: സജിലും പതിനേഴുവയസുള്ള പെണ്‍കുട്ടിയും തമ്മില്‍ നേരത്തെ പ്രണയത്തിലായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മുതല്‍ ഇയാള്‍ പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് തനിക്കൊപ്പം ഇറങ്ങിവരണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ പെണ്‍കുട്ടി ഇത് നിരസിച്ചു.
തുടര്‍ന്ന് രാത്രി എട്ടുമണിയോടെ കന്നാസില്‍ പെട്രോളുമായെത്തിയ യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറി തലവഴി പെട്രോള്‍ ഒഴിച്ച് തീവെക്കുകയായിരുന്നു. ഇതിനുശേഷം ഇയാള്‍ ഓടിരക്ഷപ്പെട്ടു.
ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചശേഷം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. 88 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ഡോ. എസ് സതീഷ് ബിനോയുടെ നേതൃത്വത്തിലാണ് അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി സംഭവസ്ഥലത്ത് പോലിസിന്റെ ഫോറന്‍സിക് വിഭാഗം പരിശോധന നടത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day