|    Oct 19 Thu, 2017 3:28 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഒമ്പത് പേര്‍ കസ്റ്റഡിയില്‍

Published : 6th October 2017 | Posted By: fsq

 

കൊടുങ്ങല്ലൂര്‍: ശ്രീനാരായണപുരത്ത് യുവാവ് കുത്തേറ്റുമരിച്ച സംഭവത്തില്‍ ഒമ്പത് പേര്‍ കസ്റ്റഡിയില്‍. ശ്രൃംഗപുരം കിഴക്ക് ആളംപറമ്പില്‍ നൗഷാദിന്റെ മകന്‍ മുഹമ്മദ് സിയാദി(27)ന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഒമ്പത് പേര്‍ പോലിസ് കസ്റ്റഡിയില്‍ ഉള്ളത്. പതിനഞ്ചോളം പേര്‍ക്കെതിരേയാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ബാക്കിയുള്ളവര്‍ക്കായി കൊടുങ്ങല്ലൂര്‍ സിഐ പി സി ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തി. ബുധനാഴ്ച വൈകീട്ട് ഏഴു മണിയോെടയാണു സംഭവം. ഓണത്തോടനുബന്ധിച്ച് എകെജി നഗറില്‍ നടന്ന ഓണക്കളിക്കിടെ സിയാദും പ്രദേശത്തെ ഏതാനും യുവാക്കളും തമ്മില്‍ തര്‍ക്കം നടന്നിരുന്നു. സംഘട്ടനത്തിനിടെ സിയാദിനു കുത്തേല്‍ക്കുകയായിരുന്നു. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പോലിസ് പറഞ്ഞു. സിയാദ് സംഭവസ്ഥലത്തു വച്ച്തന്നെ മരിച്ചു. സിയാദിന്റെ സുഹൃത്തുക്കളായ സ്മിജേഷ്, സഞ്ജയന്‍ എന്നിവര്‍ക്കും മര്‍ദനമേറ്റിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക