|    Aug 18 Fri, 2017 12:35 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

യുവാവ് കുത്തേറ്റു മരിച്ച നിലയില്‍

Published : 12th August 2017 | Posted By: fsq

 

ഉടുമ്പന്നൂര്‍ (ഇടുക്കി): കുത്തേറ്റു മരിച്ച നിലയില്‍ യുവാവിനെ താമസസ്ഥലത്തു കണ്ടെത്തി. തൊടുപുഴയ്ക്കു സമീപം ഉടുമ്പന്നൂര്‍ അമയപ്ര വള്ളിയാടിയില്‍ വാടകയ്ക്ക് താമസിച്ചുവന്ന തുരുത്തേല്‍ വിഷ്ണു(24)വാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി കൊലപാതകം നടന്നുവെന്നാണു നിഗമനം. കശാപ്പ് തൊഴിലാളിയായ വിഷ്ണുവിനെ വെള്ളിയാഴ്ച പുലര്‍ച്ചെ ജോലിക്ക് വിളിക്കാന്‍ വന്ന തൊഴിലുടമയാണ് മരിച്ചുകിടക്കുന്നതു കണ്ടത്. വീടിനുള്ളില്‍ കട്ടിലിന് താഴെ കുത്തേറ്റു ചോര വാര്‍ന്ന് കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സംഭവമറിഞ്ഞ് തൊടുപുഴ ഡിവൈഎസ്പി എന്‍എന്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്ഥലത്തെത്തി. ഇടുക്കിയില്‍ നിന്നുള്ള ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും വിവരങ്ങള്‍ ശേഖരിച്ചു. മീനുവാണ് വിഷ്ണുവിന്റെ ഭാര്യ. ഇവര്‍ക്ക് നാലരയും മൂന്നും ഒന്നും വയസ്സുള്ള മക്കളുണ്ട്. കുടുംബവീട് സമീപത്തുതന്നെയായതിനാല്‍ മീനുവും മക്കളും പലപ്പോഴും സ്വന്തം വീട്ടിലാണ് രാത്രിയില്‍ കിടക്കുന്നത്. ആ സമയങ്ങളില്‍ വിഷ്ണു ഇവിടെ ഒറ്റയ്ക്കായിരുന്നു. വിഷ്ണുവുമായി ബന്ധമുള്ള ആളുകളെ പോലിസ് ചോദ്യംചെയ്തുവരുന്നു. കരിമണ്ണൂര്‍ എസ്‌ഐ ക്ലീറ്റസ് ജോസഫിന്റെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കസ്റ്റഡിയിലായതായി സൂചനയുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക