|    Oct 18 Wed, 2017 7:51 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

യുവാവ് കുത്തേറ്റു മരിച്ച സംഭവത്തില്‍ സഹോദരി പോലിസ് പിടിയില്‍

Published : 31st May 2017 | Posted By: fsq

കായംകുളം: യുവാവ് കുത്തേറ്റു മരിച്ച സംഭവത്തില്‍ സഹോദരിയെ പോലിസ് അറസ്റ്റ് ചെയ്തു. പുള്ളിക്കണക്ക് തെക്കേമങ്കുഴി പാക്ക് കണ്ടത്തില്‍ മോഹനന്റെ മകന്‍ അജീഷി(28) നെ കൊലപ്പെടുത്തിയ കേസില്‍ അജീഷിന്റെ സഹോദരി അഞ്ജു(24)വിനെയാണ് കായംകുളം പോലിസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകീട്ട് ഏഴരമണിയോടെ അഞ്ജു വാടകയ്ക്ക് താമസിക്കുന്ന പുള്ളിക്കണക്ക് പേരൂര്‍മുക്കിന് സമീപം അരുണോദയം വീട്ടിലായിരുന്നു സംഭവം. സംഭവത്തെക്കുറിച്ച് പോലിസ് പറയുന്നത്: നിരവധി കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട അജീഷ്. സാമ്പത്തിക ഇടപാടു സംബന്ധിച്ച് അഞ്ജുവിന്റെ വീട്ടിലെത്തി അജീഷ് വഴക്കുണ്ടാക്കി. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്. തര്‍ക്കം രൂക്ഷമായതോടെ അജീഷ് അഞ്ജുവിന്റെ ഭര്‍ത്താവ് പ്രശാന്തിനെ വടിവാളുമായി ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ അഞ്ജു കറിക്കത്തി ഉപയോഗിച്ച് അജീഷിന്റെ പുറത്ത് കുത്തുകയായിരുന്നു. കുത്തേറ്റ അജീഷിനെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രഥമശുശ്രൂഷയ്ക്കുശേഷം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി എട്ടരമണിയോടെ മരിച്ചു. രാത്രിയില്‍ തന്നെ അഞ്ജുവിനെ പോലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. മാതാവ്: വല്‍സല.   അഞ്ജുവിനെ കോടതിയില്‍ ഹാജരാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക