|    Apr 28 Fri, 2017 4:01 am
FLASH NEWS

യുവാവ് കുത്തേറ്റു മരിച്ച കേസ്: രണ്ടുപേര്‍ അറസ്റ്റില്‍; വേളത്ത് എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടും കടയും വാഹനങ്ങളും തീവച്ചു

Published : 17th July 2016 | Posted By: SMR

sdpi-infocusവടകര: കുറ്റിയാടി വേളത്തിനടുത്ത പുത്തലത്ത് വെള്ളിയാഴ്ച രാത്രി യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ നസീറുദ്ദീന്‍ കുത്തേറ്റ് മരിച്ച കേസില്‍ രണ്ടുപേരെ കുറ്റിയാടി പോലിസ് അറസ്റ്റ് ചെയ്തു. വേളം ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപം താമസിക്കുന്ന കപ്പച്ചേരി ബഷീര്‍(40), വലകെട്ട് ഭജനമഠത്തിന് സമീപം താമസിക്കുന്ന കൊല്ലിയില്‍ അന്ത്രു(42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സംഘര്‍ഷത്തില്‍ പരിക്കേറ്റ് വടകര ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അറസ്റ്റ്. കേസില്‍ ബഷീര്‍ ഒന്നാം പ്രതിയാണെന്ന് കുറ്റിയാടി സിഐ പറഞ്ഞു.
അതിനിടെ യൂത്ത്‌ലീഗ് പ്രവര്‍ത്തകന്റെ കൊലയ്ക്ക് പിന്നില്‍ എസ്ഡിപിഐ ആണെന്ന് ആരോപിച്ച് വേളം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടിനും സ്ഥാപനങ്ങള്‍ക്കും, വാഹനങ്ങള്‍ക്കും നേരെ ലീഗ് പ്രവര്‍ത്തകര്‍ വ്യാപകമായി അക്രമം അഴിച്ചു വിട്ടു. കാക്കുനിയിലെ പോപുലര്‍ ഫ്രണ്ട് ഡിവിഷന്‍ കൗണ്‍സില്‍ അംഗം അബ്ദുല്‍സലാമിന്റെ കര്‍ട്ടണ്‍ കട ഒരു സംഘം തീവച്ചു നശിപ്പിച്ചു. എസ്ഡിപിഐ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് മുഹ്‌സിന്റെ മോട്ടോര്‍ സൈക്കിളും ലീഗുകാര്‍ അഗ്നിക്കിരയാക്കി. വെള്ളിയാഴ്ച രാത്രി മുഹമ്മദ് മുഹ്‌സിനെയും എസ്ഡിപിഐ പ്രവര്‍ത്തകന്‍ റിഷാദിനെയും അവരുടെ വീടിന് അടുത്ത് വച്ച് ഒരു സംഘം ലീഗുകാര്‍ വളഞ്ഞ് വച്ച് മര്‍ദ്ദിച്ച് പോലിസില്‍ ഏല്‍പിച്ചു.
കേസിലെ പ്രതി കപ്പച്ചേരി ബഷീറിന്റെ വീടിന് ഇന്നലെ വൈകീട്ട് തീയിട്ടു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. കേസിലെ മറ്റൊരു പ്രതി അന്ത്രുവിന്റെ ഓട്ടോറിക്ഷയും സൈക്കിളും വെള്ളിയാഴ്ച അര്‍ദ്ധരാത്രി അക്രമികള്‍ തീവച്ച് നശിപ്പിച്ചു. പ്രദേശത്ത് പോലിസിന്റെ സാന്നിധ്യത്തിലാണ് സംഘം അക്രമം അഴിച്ചു വിടുന്നതെന്ന് ആരോപണമുണ്ട്.
അതേസമയം, യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയം ഇല്ലെന്നും മാസങ്ങള്‍ക്ക് മുമ്പേയുള്ള വ്യക്തിപരമായ പ്രശ്‌നങ്ങളാണ് സംഘര്‍ഷത്തിലും മരണത്തിലും കലാശിച്ചതെന്നും വേളം എസ്ഡിപിഐ പഞ്ചായത്ത് പ്രസിഡണ്ട് റഷീദ് ഉമരിയും, സെക്രട്ടറി മുഹമ്മദ് മുഹ്‌സിനും വ്യക്തമാക്കി.
പ്രശ്‌നം രാഷ്ടീയ വല്‍ക്കരിച്ച് അക്രമത്തിന് കൂട്ട് നില്‍ക്കുന്ന അവസ്ഥയില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍മാറണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day