|    Nov 14 Wed, 2018 6:29 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

യുവാവ് ആശുപത്രിയിലെ ജയില്‍ സെല്ലില്‍ മരിച്ച സംഭവം: റീപോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെട്ട് ഹരജി

Published : 10th August 2018 | Posted By: kasim kzm

കൊച്ചി: അമരവിള എക്‌സൈസ് റേഞ്ച് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്ത യുവാവ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജയില്‍ സെല്ലില്‍ മരിച്ച സംഭവത്തില്‍ റീപോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. ലഹരിമരുന്നു കടത്തിയെന്ന് ആരോപിച്ച് എക്‌സൈസ് അറസ്റ്റ് ചെയ്യുകയും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത കളിയിക്കാവിള ആര്‍ സി സ്ട്രീറ്റില്‍ അനീഷിന്റെ(19) മാതാവ് മീനയും അമ്മാവന്‍ വി കുമാറുമാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.
ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. കഴിഞ്ഞ മാസം 23നാണ് അനീഷിനെ എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തത്. റിമാന്‍ഡ് ചെയ്ത അനീഷിനെ ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടതിനാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
25ന് ഇയാളെ ആശുപത്രിയിലെ ടോയ്‌ലറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ മൃതദേഹത്തിലെ മുറിവുകളൊന്നും ശരിയായ രീതിയില്‍ പരിശോധിച്ചില്ലെന്ന് ഹരജി പറയുന്നു. യഥാര്‍ഥ മരണകാരണം കണ്ടെത്താന്‍ പോലും ഡോക്ടര്‍മാര്‍ക്കായില്ല. റീ പോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെട്ട് എസ്ഡിഎമ്മിന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. അതിനാലാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും ഹരജിക്കാര്‍ പറയുന്നു. കേസ് ഇന്ന് വീണ്ടും പരിഗണിക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss