|    Sep 20 Thu, 2018 2:29 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

യുവാവ് അറസ്റ്റില്‍

Published : 7th June 2018 | Posted By: kasim kzm

വാഴൂര്‍ (കോട്ടയം): മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഫേസ്ബുക്കിലൂടെ അശ്ലീല പരാമര്‍ശം നടത്തിയ യുവാവിനെ കറുകച്ചാല്‍ പോലിസ് അറസ്റ്റ് ചെയ്തു. കാനം ചന്തക്കവല ചെട്ടിയാരുമറ്റത്തില്‍ രതിന്‍ വര്‍ഗീസി (29)നെയാണ് ഇന്നലെ കറുകച്ചാല്‍ പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 28നു മുഖ്യമന്ത്രിക്കെതിരേ ഫേസ്ബുക്കില്‍ ഇയാള്‍ അശ്ലീല പരാമര്‍ശം നടത്തിയിരുന്നു. ഒപ്പം ഇതിനെതിരേ പ്രതികരിച്ചവരെയും ഇയാള്‍ പരസ്യമായി അശ്ലീലം പറഞ്ഞു.പോസ്റ്റിനെതിരേ സിപിഎം അഞ്ചാനി ബ്രാഞ്ച് ഡിജിപിക്കും ജില്ലാ പോലിസ് മേധാവിക്കും പരാതി നല്‍കിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss