|    Nov 18 Sun, 2018 3:25 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

യുവാവി ന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷണം ഡിവൈഎസ്പിയെ രക്ഷിക്കാന്‍: രമേശ് ചെന്നിത്തല

Published : 9th November 2018 | Posted By: kasim kzm

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വണ്ടിക്ക് മുന്നിലേക്കു തള്ളിയിട്ടുകൊന്ന കേസിലെ പ്രതിയായ മുന്‍ ഡിവൈഎസ്പി ഹരികുമാറിന്റെ അറസ്റ്റ് വൈകിപ്പിക്കാനും കേസ് അട്ടിമറിക്കാനുമാണ് ഈ ഘട്ടത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഒരു കുറ്റകൃത്യത്തിലെ പ്രതിയെക്കുറിച്ച് ധാരണയില്ലാതിരിക്കുകയും അതുമൂലം കേസ് തെളിയിക്കാന്‍ സാധിക്കാതെ നീണ്ടുപോവുകയും ചെയ്യുമ്പോഴാണ് അന്വേഷണം സാധാരണ മറ്റ് ഏജന്‍സികള്‍ക്കു കൈമാറുന്നത്. എന്നാല്‍, ഇവിടെ പ്രതി ഡിവൈഎസ്പിയാണ് എന്നതു വ്യക്തമാണ്. എന്നിട്ടും നാലു ദിവസമായിട്ടും അയാളെ അറസ്റ്റ് ചെയ്യുന്നില്ല. പകരം, സംരക്ഷിക്കാനാണ് പോലിസ് ശ്രമം.
അതിനു സഹായകമായി കേസ് വൈകിക്കുന്നതിനും അതു വഴി അട്ടിമറിക്കുന്നതിനുമാണ് ഈ ഘട്ടത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പോലിസ് ഉദ്യോഗസ്ഥന്‍ പ്രതിയായ കേസ് പോലിസ് അട്ടിമറിക്കുകയാണിവിടെ. കൊലക്കേസില്‍ പ്രതിയായ ഡിവൈഎസ്പിയെ രക്ഷിക്കാനുള്ള നീക്കമാണ് നടത്തുന്നതെങ്കില്‍ അത് ഒരിക്കലും അനുവദിക്കില്ല. ഗുരുതരമായി പരിക്കേറ്റ യുവാവിനെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ നിന്ന് നേരെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോവുന്നതിന് പകരം പോലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത് ഗുരുതരമായ വീഴ്ചയാണ്. ഇതിന് ഉത്തരവാദികളായ പോലിസുകാരെ സസ്‌പെന്‍ഡ് ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല. അവര്‍ക്കെതിരേ കേസെടുക്കണം. പരിക്കേറ്റുകിടന്ന യുവാവിന്റെ വായില്‍ പോലിസ് മദ്യമൊഴിച്ചുവെന്ന ആരോപണം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss