|    Oct 17 Wed, 2018 7:15 am
FLASH NEWS

യുവാവിന് വെട്ടേറ്റു; ഒരാള്‍ അറസ്റ്റില്‍

Published : 21st December 2017 | Posted By: kasim kzm

അടൂര്‍: തര്‍ക്കത്തെതുടര്‍ന്ന് യുവാവിന് വെട്ടേറ്റു. ഇതുമായി ബന്ധപ്പെട്ട് ഒരാളെ അടൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. ഏഴംകുളം തേപ്പുപാറ തെങ്ങുംതറയില്‍ വീട്ടില്‍ കൊച്ചുനാരായണന്റെ മകന്‍ രാജീവി (32)നാണ് പരിക്കേറ്റത്. ഇയാളെ അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏഴംകുളം ക്ഷേത്രത്തിനു സമീപം തൈവിളയില്‍ ഷിനു (40)വിനെയാണ് അറസ്റ്റു ചെയ്തത്. അടൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസട്രേറ്റ് കോടതി ഇയാളെ റിമാന്റ് ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss