|    Jul 23 Mon, 2018 1:28 pm
FLASH NEWS

യുവാവിന് മര്‍ദനം ;രണ്ടുപേര്‍ അറസ്റ്റില്‍

Published : 23rd September 2017 | Posted By: fsq

 

ചാവക്കാട്: രാത്രിയില്‍ വിവാഹ സല്‍ക്കാരം കഴിഞ്ഞ് മടങ്ങുന്നതിനിടെ യുവാവിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ രണ്ടുപേരെ ചാവക്കാട് എസ്‌ഐ എം കെ രമേഷിന്റെ നേതൃത്വത്തില് പോലീസ് അറസ്റ്റുചെയ്തു. ചാവക്കാട് തെക്കഞ്ചേരി തെരുവത്ത് ഷാജി(40), ഒരുമനയൂര്‍ അത്തിക്കപ്പറമ്പില്‍ ഷെഫീഖ്(32) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ബുധനാഴ്ച രാത്രി 11.45നാണ് സംഭവം. പാലയൂര്‍ കണ്ണികുത്തി പള്ളിക്കുസമീപത്തെ വിവാഹവീട്ടില്‍ നിന്ന് സല്‍ക്കാരം കഴിഞ്ഞു മടങ്ങുകയായിരുന്ന ഒരുമനയൂര രായംമരയ്ക്കാര്‍ മൂത്തേടത്ത് നിഷാദി(37)നെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചതിനാണ് പ്രതികളെ അറസ്റ്റുചെയ്തത്. മുന്‍ വൈരാഗ്യമാണ് കാരണമെന്ന് പോലീസ് പറഞ്ഞു. കേസില്‍ തെക്കഞ്ചേരി സ്വദേശിയായ ഷാമോന്‍ എന്നയാളുകൂടി പിടിയിലാവാനുണ്ടെന്ന് പോലീസ് പറഞ്ഞു. ജൂനിയര് എസ്‌ഐ മുഹമ്മദ് റഫീഖ്, എഎസ്‌ഐ ബാബുജി, സീനിയര്‍ സിപിഒമാരായ അനീഷ്, സുമേഷ്, ഗിരീശന്‍ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss